കോഴിക്കോട്: (truevisionnews.com) അഞ്ച് ദിനരാത്രങ്ങൾ നീണ്ട കൗമാര കലയുടെ മാമാങ്കം കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ല കിരീട നേട്ടം ഉറപ്പിച്ചു.
909 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 884 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത് തുടരുന്നു
സ്കൂളുകളിൽ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവുമായി മുന്നിലുണ്ട്, സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ് . 312, 311, 245 എന്നിങ്ങനെയാണ് സ്കൂളുകളുടെ പോയിന്റ് നില.
20 കലോത്സവ വേദികളിലായി മുന്നൂറ് മത്സരങ്ങളിൽ എണ്ണായിരത്തിൽപ്പരം മത്സരാർത്ഥികൾ ഏറ്റുമുട്ടി.
പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കൃത്യമായ പ്ലാനിങ്ങിലൂടെ പരാതികള്‍ക്കോ മറ്റ് പ്രശ്നങ്ങള്‍ക്കോ ഇടനല്‍കാതെ രുചികരമായ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് കയ്യടി നേടിയിരിക്കുകയാണ് ഭക്ഷണകമ്മിറ്റി.
മേള ആരംഭിച്ച ചൊവ്വാഴ്ച്ച മുതല്‍ അവസാനിക്കുന്ന ഇന്നുവരെ എഴുപതിനായിരത്തോളം പേര്‍ക്കാണ് ഇവിടെ ഭക്ഷണം വിളമ്പിയത്.
സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
#curtain #fell #Kozhikoderevenuedistrict #altered #accused #concluded #Kalothsavam