രാജ്യം മുഴുവനുമുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യം മുഴുവനുമുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Advertisement
Feb 6, 2022 04:59 PM | By Vyshnavy Rajan

മുംബൈ : രാജ്യം മുഴുവനുമുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2022 മാര്‍ച്ച് 31ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു.

തടസങ്ങള്‍ ഇല്ലാതെ ബാങ്കിടപാട് നടത്തുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുകയും ബാങ്കിംഗ് ഇടപാടുകള്‍ക്ക് തടസം നേരിടുകയും ചെയ്യുമെന്ന് ഉപയോക്താക്കള്‍ക്ക് എസ്ബിഐ മുന്നറിയിപ്പ് നല്‍കി.

കോവിഡ് മഹാമാരി കണക്കിലെടുത്ത് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി 2021 സെപ്റ്റംബര്‍ 30ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ കേന്ദ്രം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 31നകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാനാവില്ല.

ഇതോടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകാതെ വരും. മാത്രമല്ല, ഇന്‍കംടാക്‌സ് ആക്ടിലെ സെക്ഷന്‍ 271ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാനും സാദ്ധ്യതയുണ്ട്. ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനും ഓഹരികള്‍ വാങ്ങാനും 50,000 രൂപയുടെ ഇടപാട് നടത്തുന്നതിനും പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ സാദ്ധ്യമാകൂ.

State Bank of India issues warning to customers across the country

Next TV

Related Stories
ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

Jun 29, 2022 10:13 PM

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും

ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും ...

Read More >>
ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല സംഘടിപ്പിച്ചു

Jun 28, 2022 11:49 AM

ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല സംഘടിപ്പിച്ചു

ഇന്ത്യയിലെ എംഎസ്എംഇകള്‍ ക്ലീന്‍എനര്‍ജിയിലേക്ക് : ശില്‍പശാല...

Read More >>
ബോചെ ഗോള്‍ഡ് ലോണിന്റെ  158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍

Jun 22, 2022 09:18 PM

ബോചെ ഗോള്‍ഡ് ലോണിന്റെ 158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍

ബോചെ ഗോള്‍ഡ് ലോണിന്റെ 158 ാമത് ബ്രാഞ്ച് യെലഹങ്കയില്‍ ...

Read More >>
പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ  നമ്പർ 1  റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?

Jun 17, 2022 05:47 PM

പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ നമ്പർ 1 റസിഡൻഷ്യൽ സ്കൂളിൽ ആയാലോ ?

പ്ലസ്ടു പഠനത്തിനൊപ്പം എം.ബി.ബി.എസ്സും ഉറപ്പിക്കാം; പഠനം കേരളത്തിലെ നമ്പർ 1 റസിഡൻഷ്യൽ സ്കൂളിൽ ആയാലോ...

Read More >>
ഇ.എസ്.ഐ ; സ്റ്റാർകെയറിൽ സൗജന്യ ഹൃദയരോഗ ചികിത്സ

Jun 16, 2022 01:01 PM

ഇ.എസ്.ഐ ; സ്റ്റാർകെയറിൽ സൗജന്യ ഹൃദയരോഗ ചികിത്സ

കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് ഫണ്ട് അഥവാ (ഇ.എസ്.ഐ) ഗുണഭോക്താക്കൾക്ക് ഇനി മുതൽ സ്റ്റാർകെയറിൽ...

Read More >>
ഇ.എസ്.ഐ അംഗത്വമുള്ളവർക്ക് സ്റ്റാർകെയറിൽ സൗജന്യചികിത്സ

Jun 15, 2022 01:08 PM

Top Stories