മൈനസ് ഒന്നിൽ തണുത്ത് കിടിലൻ കാലാവസ്ഥയുമായി മൂന്നാർ...

മൈനസ് ഒന്നിൽ തണുത്ത് കിടിലൻ കാലാവസ്ഥയുമായി മൂന്നാർ...
Feb 3, 2022 05:11 PM | By Anjana Shaji

മൂന്നാർ : ഈ സീസണിൽ ആദ്യമായി മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് ബുധനാഴ്ച രാവിലെ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയത്.

ഇതേ തുടർന്ന് ചെണ്ടുവരയിൽ മഞ്ഞുവീഴ്ചയും ശക്തമായി. ഇതുകാരണം കമ്പനിയുടെ ഏക്കറുകണക്കിന് സ്ഥലത്തെ തേയിലച്ചെടികൾക്ക് നാശമുണ്ടായിട്ടുണ്ട്.

മൂന്നാർ ടൗൺ, നല്ലതണ്ണി, മാട്ടുപ്പട്ടി എന്നിവിടങ്ങളിൽ മൂന്ന് ഡിഗ്രിയായിരുന്നു താപനില. സൈലൻറ്‌വാലിയിൽ ഒരു ഡിഗ്രി. തെൻമലയിൽ എട്ടും, കന്നിമലയിൽ ആറും, സെവൻമലയിൽ നാലും ചിറ്റുവരയിൽ അഞ്ചു ഡിഗ്രിയുമായിരുന്നു ബുധനാഴ്ച രാവിലത്തെ താപനില.

മൂന്നാറിൽ പകൽ താപനില 26 വരെയാണ് അനുഭവപ്പെടുന്നത്. ഈ സീസണിൽ കഴിഞ്ഞ ഡിസംബർ 16 മുതൽ 20 വരെ മൂന്നാറിൽ താപനില മൂന്നു ഡിഗ്രി വരെയെത്തിയിരുന്നു. ചെണ്ടുവരയിൽ താപനില മൈനസിൽ എത്തിയതോടെ വരും ദിവസങ്ങളിൽ മറ്റ് എസ്റ്റേറ്റുകളിലും താപനില മൈനസിൽ എത്തുമെന്നാണ് പ്രതീക്ഷ.

വരും ദിവസങ്ങളിൽ തണുപ്പാസ്വദിക്കാനായി കൂടുതൽ വിനോദ സഞ്ചാരികളെത്തിയേക്കും.

Munnar in the Minus digree coldest place

Next TV

Related Stories
ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

Sep 16, 2022 05:42 PM

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്

ആരെയും അതിശയിപ്പിക്കുന്നിടം; അറിയാം കാറ്റ്‌സ്‌കി സ്‌തംഭത്തെ കുറിച്ച്...

Read More >>
ഗോവയിലെ ഈ  സ്വർഗം കണ്ടിട്ടുണ്ടോ?

Aug 29, 2022 04:25 PM

ഗോവയിലെ ഈ സ്വർഗം കണ്ടിട്ടുണ്ടോ?

ആഴമുള്ള കാടും പ്രകൃതിയുടെ ഭംഗിയും ഒന്നിച്ച് സമ്മേളിക്കുന്ന ഇവിടെ യാത്രികർ വളരെക്കുറവാണ് ആസ്വദിക്കാനായി...

Read More >>
സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

Aug 26, 2022 04:22 PM

സിക്കിം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഇവിടം മറക്കരുത്

അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ...

Read More >>
മഴയും മഞ്ഞും തണുപ്പും  ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

Aug 5, 2022 03:40 PM

മഴയും മഞ്ഞും തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ പോയാലോ?

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലനിരകളും നിറഞ്ഞ ഇവിടം ആരെയും...

Read More >>
ഊട്ടി, സഞ്ചാരികളുടെ പറുദീസ...

Jul 29, 2022 04:43 PM

ഊട്ടി, സഞ്ചാരികളുടെ പറുദീസ...

നീലഗിരി കുന്നുകളുടെ കാഴ്ച്ചയും മേഘങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിയുന്നതും കോടമഞ്ഞും തണുപ്പുമൊക്കെ ചേരുമ്പോള്‍ സഞ്ചാരികള്‍ക്ക് ഊട്ടി...

Read More >>
ഗവിയിലേക്കാണോ?  കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

Jul 28, 2022 03:10 PM

ഗവിയിലേക്കാണോ? കാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കാം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3400 അടി മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വേനല്‍ക്കാലത്ത് പോലും പരമാവധി 10 ഡിഗ്രി ചൂട് മാത്രമേ ഗവിയില്‍...

Read More >>
Top Stories