പി.എസ്. പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കി

പി.എസ്. പ്രശാന്തിനെ കോൺഗ്രസ് പുറത്താക്കി
Sep 24, 2021 02:17 PM | By Truevision Admin

കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത കെ.പി.സി.സി. സെക്രട്ടറി പി.എസ്. പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി.യാണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ, തെറ്റു തിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നു സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു പി.എസ്. പ്രശാന്ത്. ഡി.സി.സി. അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്. പ്രശാന്ത് വിയോജിപ്പുകളുമായി രംഗത്തെത്തിയിരുന്നു.

കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാൽ ബി.ജെ.പി. ഏജന്റാണെന്നും കോൺഗ്രസിനെ തകർക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

P.S. Prashant was expelled by the Congress

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി

Oct 21, 2021 11:33 AM

കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി

കണ്ണൂർ തളിപ്പറമ്പില്‍ സിപിഎം പാർട്ടി നേൃത്വത്തെ വെല്ലുവിളിച്ച് നൂറിലേറെ പേർ പ്രകടനം നടത്തി...

Read More >>
ആലപ്പുഴ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Oct 20, 2021 11:08 PM

ആലപ്പുഴ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

ആലപ്പുഴ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; ആര്‍എസ്എസ് പ്രവര്‍ത്തകന്...

Read More >>
നിലപാട് പാര്‍ട്ടിയുടേത്; മന്ത്രി മുഹമ്മദ്‌ റിയാസിനൊപ്പം ഉറച്ച് മുഖ്യമന്ത്രി

Oct 20, 2021 07:11 PM

നിലപാട് പാര്‍ട്ടിയുടേത്; മന്ത്രി മുഹമ്മദ്‌ റിയാസിനൊപ്പം ഉറച്ച് മുഖ്യമന്ത്രി

എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി മന്ത്രിമാരുടെ ഓഫീസുകളില്‍ വരരുതെന്ന മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി...

Read More >>
ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്

Oct 17, 2021 11:19 AM

ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്

ലിന്റോ ജോസഫ് എം.എൽ.എയുടെ പേരിൽ തട്ടിപ്പ്; എസ്.ഡി.പി.ഐ. നേതാവിനെതിരേ കേസ്...

Read More >>
ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

Oct 15, 2021 01:28 PM

ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല; പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിൽ ഉറക്കത്തിൽ പറഞ്ഞതല്ല അതുകൊണ്ട് തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല, പറഞ്ഞത് ഇടതുമുന്നണിയുടെ നിലപാടാണെന്നും മന്ത്രി മുഹമ്മദ് റിയാസ്....

Read More >>
കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

Oct 14, 2021 09:05 PM

കൊല്ലത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടല്‍

കൊല്ലം കടക്കലിൽ എസ്‌എഫ്‌ഐ പ്രവർത്തകരും ബി‌ജെ‌പി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കടയ്ക്കൽ എസ് എച്ച് എം കോളജിന് മുന്നിലാണ്...

Read More >>
Top Stories