#heavyrain | ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

#heavyrain | ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത
Oct 8, 2024 06:06 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) തെക്കൻ കേരളത്തിന്‌ മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുന്നു.

ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ഇത് പ്രകാരം വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കിയിലും പത്താം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനൊപ്പം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഒക്ടോബർ 9 ഓടെ ലക്ഷദ്വീപിന്‌ മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 11 വരെ അതിശക്തമായ & ശക്തമായ മഴയ്ക്കും സാധ്യത.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം ഓറഞ്ച് അലർട്ട്

08/10/2024 : തിരുവനന്തപുരം, കൊല്ലം

09/10/2024 : ഇടുക്കി

10/10/2024 : പത്തനംതിട്ട, ഇടുക്കി

11/10/2024 : തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

#Cyclone #becomes #low #pressure #heavyrain #likely #Kerala

Next TV

Related Stories
#StateSchoolArtsFestival | സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ; മുഖ്യരക്ഷാധികാരികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

Nov 29, 2024 01:46 PM

#StateSchoolArtsFestival | സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാലുമുതൽ എട്ടുവരെ; മുഖ്യരക്ഷാധികാരികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് കലോത്സവ സംഘാടക സമിതിയുടെ...

Read More >>
#complaint | കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു, ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

Nov 29, 2024 01:39 PM

#complaint | കുഞ്ഞിന്റെ കൈക്ക് ചലന ശേഷി നഷ്ടപ്പെട്ടു, ആലപ്പുഴ വനിത ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി

ആറു മാസത്തിനുള്ളിൽ ഭേദമാകും എന്ന് ഡോക്ടർ ഉറപ്പു നൽകിയെങ്കിലും ഒരു വർഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല....

Read More >>
#leopard | പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ, ക്യാമറ സ്ഥാപിച്ചു

Nov 29, 2024 01:36 PM

#leopard | പുലി പിടിച്ചതോ? വീട്ടിൽ വളർത്തിയിരുന്ന ആടുകളെ ചത്തനിലയിൽ, ക്യാമറ സ്ഥാപിച്ചു

പുലി പിടിച്ചതാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ...

Read More >>
#missingcase |  അട്ടപ്പാടിയിൽ കാണാതായ വാച്ചറെ കണ്ടെത്തി

Nov 29, 2024 12:47 PM

#missingcase | അട്ടപ്പാടിയിൽ കാണാതായ വാച്ചറെ കണ്ടെത്തി

പ്ലാമരത്തിന് സമീപം തച്ചമല വനമേഖലയിൽ നിന്നാണ് വാച്ചർ മുരുകനെ...

Read More >>
Top Stories