#MVGovindan | വയനാട് ദുരന്തം; കേരളത്തിനോട് കാണിക്കുന്ന കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎം സമരത്തിലേക്ക്, മുഖ്യമന്ത്രിയെ ന്യായീകരിച്ചും എംവി ഗോവിന്ദൻ

#MVGovindan | വയനാട് ദുരന്തം; കേരളത്തിനോട് കാണിക്കുന്ന കേന്ദ്ര അവഗണനയ്ക്കെതിരെ സിപിഎം സമരത്തിലേക്ക്, മുഖ്യമന്ത്രിയെ ന്യായീകരിച്ചും എംവി ഗോവിന്ദൻ
Oct 4, 2024 07:16 PM | By Jain Rosviya

തിരുവനന്തപുരം : (truevisionnews.com)വയനാട് ദുരന്തത്തിൽ കേരളത്തിന്‌ ആവശ്യമായ സഹായധനം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്.

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.

കേന്ദ്രത്തിന് കേരളത്തോട് വിരുദ്ധ നിലപാടാണുളളത്. കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പാർട്ടിയും സർക്കാരും നല്ല നിലയിൽ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങൾ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ.

ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു.ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനം . ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു.

ആർ എസ് എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗം. തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു.

എന്നാൽ തൃശ്ശൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകൾ നഷ്ടപ്പെട്ടു.

കോൺഗ്രസിന്റെ കൃസ്ത്യൻ വോട്ടാണ് നഷ്ടമായത്. അത് അവർ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു. കേരളത്തിലെ പോലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ്.

സ്വർണ്ണ കള്ളക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്നു. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ ആകില്ല. സ്വർണ്ണക്കള്ളക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുകയാണ്.

ഇത്തരം സാഹചര്യത്തിൽ പൊലീസിന് ഇടപെടാതിരിക്കാനാകില്ല. ആ ദൗത്യമാണ് പൊലീസ് സർവഹിച്ചത്. ഇതിനെതിരെയാണ് അൻവർ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നത്.

വിരമിച്ച മുൻ ഡിജിപി സംഘപരിവാർ പാളയത്തിൽ എത്തി. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ ആകില്ല. എന്നാൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ കർശനമായ നടപടിയെടുക്കുമെന്നും എംവി ഗോവിന്ദൻ അറിയിച്ചു.

#Wayanad #landslide #MVGovindan #defends #Chief #Minister #CPM #strike #against #central #neglect #Kerala

Next TV

Related Stories
#ganja |  പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

Nov 29, 2024 07:29 PM

#ganja | പൊലീസിനെ കണ്ട് ഓടി; പരിശോധയിൽ കണ്ടെത്തിയത് 1.44 കിലോ ഗ്രാം കഞ്ചാവ്, കോഴിക്കോട് യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന് സമീപത്ത് വെച്ച് പൊലീസ് പട്രോളിംഗിനിടെയാണ് സമദ്...

Read More >>
#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

Nov 29, 2024 07:13 PM

#PoliceCase | ചികിത്സയ്ക്കിടെ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റ് കുറ്റക്കാരനെന്ന് പോക്‌സോ കോടതി

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം...

Read More >>
#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

Nov 29, 2024 07:12 PM

#faseeladeath | കോഴിക്കോട് എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്; പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍...

Read More >>
#worm | ഹോസ്റ്റൽ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; കപ്പ പുഴുങ്ങി വിതരണം ചെയ്ത് പ്രതിഷേധിച്ച് എബിവിപി

Nov 29, 2024 07:12 PM

#worm | ഹോസ്റ്റൽ സാമ്പാറിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; കപ്പ പുഴുങ്ങി വിതരണം ചെയ്ത് പ്രതിഷേധിച്ച് എബിവിപി

എബിവിപി യൂണിറ്റിലെ വിദ്യാര്‍ത്ഥികൾ 20 കിലോ കപ്പയാണ് വളപ്പിനുള്ളിൽ വേവിച്ച് തൈരും കാന്താരിയും ചേർത്ത് കറിയാക്കി വിതരണം...

Read More >>
#VShivankutty | ‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’ -വി.ശിവൻകുട്ടി

Nov 29, 2024 07:04 PM

#VShivankutty | ‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’ -വി.ശിവൻകുട്ടി

നേമം മണ്ഡലത്തിലെ 17 സ്കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ...

Read More >>
Top Stories