രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസത്തിലേക്ക്

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസത്തിലേക്ക്
Sep 24, 2021 02:06 PM | By Truevision Admin

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് നൂറ് ദിവസത്തിലേക്ക് എത്തുമ്പോഴും ഗവണ്‍മെന്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് പ്രതിരോധം. കോവിഡ് കാലത്തെ ജനക്ഷേമപദ്ധതികളും ഇടപെടലുകളും ഭരണത്തുടര്‍ച്ചക്ക് കാരണമായത് കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡ് പ്രതിരോധം.

രണ്ടാം തരംഗം തീവ്രമായ സമയത്തും പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്ന് വിലയിരുത്തുമ്പോഴും രാജ്യത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പകുതിലധികം കേസുകളും കേരളത്തിലാണ്. നിയന്ത്രങ്ങളിലൂടെ രോഗത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും അത് പൂര്‍ണ്ണതോതില്‍ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് വസ്തുത.

ആദ്യ പിണറായി സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കൊവിഡ് പ്രതിരോധം. സര്‍ക്കാരിന്റെ തുടര്‍ച്ചയുണ്ടായപ്പോഴും പ്രതിസന്ധിക്കും മാറ്റമുണ്ടായില്ല. സര്‍ക്കാര്‍ വന്നതിന് പിന്നാലെ ഒന്നര മാസത്തോളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കൊവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു.

30 വരെ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 വരെ എത്തിച്ചെങ്കിലും ഇളവുകള്‍ നല്‍കിയതോടെ വീണ്ടും അത് വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അത് 17 വരെ എത്തി. മാത്രമല്ല മൂന്നാം തരംഗം ഒക്ടോബറില്‍ എത്തുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. ഓണത്തിരക്ക് കഴിയുന്നതോടെ വരും ദിവസങ്ങളില്‍ അത് വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ തന്നെ വ്യക്തമാക്കുന്നത്.

എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കാന്‍ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്നത് കൊണ്ട് നിയന്ത്രങ്ങള്‍ സര്‍ക്കാരിന് തുടരേണ്ടി വരും. കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ ഇപ്പോഴും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. മൂന്നാം തരംഗമെന്ന വെല്ലുവിളി മുന്നില്‍ കണ്ട് തയ്യാറാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭരണത്തുടര്‍ച്ചയുടെ വിലയിരുത്തല്‍ കൂടിയാകും.

One hundred days after the second Pinarayi government came to power

Next TV

Related Stories
#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

Apr 25, 2024 03:39 PM

#KMShaji | ‘മകളുടെ കേസ് നടത്താൻ മുഖ്യമന്ത്രി പൊതുഖജനാവിൽ നിന്ന് പണം എടുക്കുന്നു’- കെ എം ഷാജി

ഇത്രയും ഗതികെട്ട പാർട്ടിയാണ് സിപിഐഎം. തുടൽ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണ് പി.വി.അൻവറെന്നും ഷാജി...

Read More >>
#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

Apr 25, 2024 01:35 PM

#ldf | 'കള്ളീ കള്ളീ കാട്ടുകള്ളീ...... കൊട്ടിക്കലാശത്തിൽ യു.ഡി.എഫ് അധിക്ഷേപത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും എൽ.ഡി.എഫ് പരാതി

ലോകം ആദരിച്ച പൊതുപ്രവർത്തകയും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് യു.ഡി.എഫ്...

Read More >>
#kcvenugopal |  സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

Apr 25, 2024 09:27 AM

#kcvenugopal | സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി; കരുനാഗപ്പള്ളിയിലെ സംഘർഷം പൊലീസ് അറിവോടെ -കെ സി വേണുഗോപാൽ

സിപിഐഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഐഎം നടത്തിയ...

Read More >>
#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

Apr 25, 2024 08:14 AM

#mvjayarajan | 'വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല'; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ...

Read More >>
#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

Apr 24, 2024 05:44 PM

#KSudhakaran | എനിക്ക് നല്ലൊരു പട്ടിയുണ്ട് 'ബ്രൂണോ',അതുപോലും ബിജെപിയിലേക്ക് പോകില്ല; റോഡ് ഷോക്കിടെ തുറന്നടിച്ച് സുധാകരൻ

അവര്‍ പോയത് കൊണ്ട് ഞാൻ ബിജെപിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ്മ ബിജെപിയില്‍...

Read More >>
Top Stories