അയ്യപ്പ ഭക്തര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പി സന്നിധാനത്തെ അന്നദാന മണ്ഡപം

Loading...

അയ്യപ്പ ഭക്തര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്ബി ഭക്തരുടെ മനസുനിറിയ്ക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന അന്നദാന മണ്ഡപം.ശുചീകരണത്തിന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഓരേസമയം രണ്ടായിരം പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രഭാത ഭക്ഷണം ഏഴ് മുതല്‍ 11 വരെ: രാവിലെ ഏഴു മണി മുതല്‍ പ്രാഭാതഭക്ഷണം ലഭിക്കും. വിളമ്ബുന്നത് ഉപ്പുമാവും കടലക്കറിയും കുടിക്കാന്‍ ചുക്കു കാപ്പിയുമാണ്. വിശപ്പുമായെത്തുന്ന എല്ലാവര്‍ക്കും 11 മണിവരെ വിളമ്ബും. അതിനുശേഷം ഹാളും പരസരവും വൃത്തിയാക്കിയശേഷം ഉച്ചഭക്ഷണമാണ്.

ഉച്ചഭക്ഷണം 12 മുതല്‍ മൂന്നുവരെ: വിഭവ സമൃദ്ധമായ ഊണാണ് ഉച്ചയ്ക്ക് 12 മണിമുതല്‍ വിളമ്ബുക. ചോറിനൊപ്പം സാമ്ബാറും അവിയലും തോരനും അച്ചാറും ആദ്യവട്ടം വിളമ്ബും. രണ്ടാംവട്ടം ചോറും രസവുമാണ് വിളമ്ബുക. മൂന്നുമണിവരെ ഉച്ചഭക്ഷണം ലഭിക്കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രാത്രിഭക്ഷണം വൈകിട്ട് 7 മുതല്‍ 11 വരെ: സന്ധ്യയ്ക്ക് ഏഴ് മണി മുതല്‍ രാത്രി ഭക്ഷണം വിളമ്ബിത്തുടങ്ങും. കഞ്ഞിയും പയര്‍ കറിയും അച്ചാറുമാണ് കഴിക്കാന്‍ നല്‍കുന്നത്. രാത്രി 11 മണിവരെ ഇത് നല്‍കും.

രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ലഘുഭക്ഷണം:

രാത്രി 12 മണിമുതല്‍ ലഘുഭക്ഷണവും അന്നദാന മണ്ഡപത്തില്‍ ലഭിക്കും. ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയുമാണ് കഴിക്കാന്‍ നല്‍കുക. പുലര്‍ച്ചെ അഞ്ച് മണിവരെ ഇത് ലഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം