#arrest | താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

#arrest | താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ
Sep 29, 2024 09:55 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com)താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

കട്ടിപ്പാറ ആര്യന്‍കുളം സ്വദേശി ഉബൈദ്(23), മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ട്കുന്നത്ത് സഞ്ജീത് അഫ്താബ് (22), കട്ടിപ്പാറ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷാദില്‍ (23) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ നേരത്തേ എട്ട് പേര്‍ക്കെതിരേ കേസെടുത്തിരുന്നു.

വ്യൂ പോയിന്റിന് സമീപം ഇന്നലെ രാത്രിയാണ് ലോറി ഡ്രൈവര്‍ കോഴിക്കോട് ചേളന്നൂര്‍ സ്വദേശി സോനുവിന് നേരെ ആക്രമണമുണ്ടായത്.

ലോറി തെറ്റായ ദിശയില്‍ കാറിന് മുന്നിലേക്ക് കയറിവന്നു എന്നാരോപിച്ചാണ് കാറിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായത്.

പിന്നീട് കൈയ്യേറ്റം നടക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

#incident #lorry #driver #beaten #Thamarassery #churam #Three #people #were #arrested

Next TV

Related Stories
#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി

Sep 29, 2024 10:49 PM

#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി

പാർട്ടിഭേദമന്യേ പ്രവർത്തകർ യോഗത്തിന് എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂർ നീണ്ട യോ​ഗത്തിന് ശേഷം പി വി അൻവറിന് പൂർണ പിന്തുണയറിയിച്ചാണ് ജനങ്ങൾ...

Read More >>
#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

Sep 29, 2024 10:39 PM

#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്ന് രാത്രിയോടെ വൈദ്യതി...

Read More >>
#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

Sep 29, 2024 09:52 PM

#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. വർഗീയ കലാപം ഉണ്ടായാൽ...

Read More >>
#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

Sep 29, 2024 09:36 PM

#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

അത്യാഹിത വിഭാഗത്തിൽ അടക്കം കറന്റ് ഇല്ലാതായതോടെ രോഗികൾ...

Read More >>
 #arrest | ആളില്ലാ വീടുനോക്കി മോഷ്ടിച്ചത് 45 പവൻ; നാലുപേർ അറസ്റ്റിൽ

Sep 29, 2024 09:09 PM

#arrest | ആളില്ലാ വീടുനോക്കി മോഷ്ടിച്ചത് 45 പവൻ; നാലുപേർ അറസ്റ്റിൽ

കേരളത്തിന് പുറത്ത് വീടും വസ്തുവും വാങ്ങാനും ആഢംബര ജീവിതത്തിനും വേണ്ടിയാണ് ഇവർ പണം ഉപയോഗിച്ചിരുന്നതെന്നാണ്...

Read More >>
Top Stories










Entertainment News