#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ
Sep 29, 2024 09:52 PM | By VIPIN P V

നിലമ്പൂർ: (truevisionnews.com) സിപിഐഎം ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരണത്തിൽ വിശദീകരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ.

താൻ പാർട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളൊരു പാർട്ടിയായി മാറിയാൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. നാളെ ഏതെങ്കിലുമൊരു തെരുവിൽ താൻ മരിച്ചുവീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. യുവാക്കൾ പിന്മാറരുതെന്നും അദ്ദേഹം പറഞ്ഞു.

'ഞാൻ ഒരു പാർട്ടിയും ഉണ്ടാക്കുന്നില്ല. എന്നെ പല പാർട്ടികളിലേക്കും ക്ഷണിക്കുന്നുണ്ട്. കേരളത്തിലെ ജനം ഒരു പാർട്ടിയായി മാറിയാൽ അവരോടൊപ്പം ഞാനുണ്ടാകും. എന്തിനാണ് ഞാനിത്ര റിസ്ക് എടുക്കുന്നുത്. എനിക്ക് എന്താണ് ലാഭം.

സകല നേതാക്കന്മാരെയും മന്ത്രിസഭയ്ക്കകത്തും പുറത്തും അരച്ചുകലക്കി. ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല. കള്ളക്കേസുകൾ കൊടുത്തു എന്റെ സ്വത്ത് ഇല്ലാതാക്കി. കക്കാടംപൊയിൽ പാർക്ക് പ്രവർത്തിപ്പിക്കുന്നതിന് പ്രശ്നമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് കൊടുത്തതാണ്.

ചില സ്ഥലങ്ങൾ സ്റ്റെബിലൈസ് ചെയ്യണം എന്ന് മാത്രമാണ് പറഞ്ഞത്. ഇത് സംബന്ധിച്ച പ്ലാൻ വരച്ച് മുഖ്യമന്ത്രിക്ക് കൈമാറിയിട്ട് ഒരാഴ്ചയായി. ഈ സമയത്താണ് ഞാൻ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്.

രു ഐപിഎസ് ഉദ്യോ​ഗസ്ഥൻ കാലിൽ കിടന്ന് ചുറ്റുകയാണ്. ഞാൻ നിങ്ങളുടെ കീഴിൽ 25 കൊല്ലം സേവനം നിന്നോളാമെന്ന്. എല്ലാ കാര്യങ്ങളിലും എന്നോട് ചേദിക്കുന്നു. ഞാനാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നതെന്ന് നിങ്ങൾക്കൊക്കെ തോന്നില്ലേ. ജനങ്ങൾക്ക് കുറച്ചുകൂടി വില ഉണ്ടാവില്ലേ.

ഇതിന് തെളിവുണ്ടാക്കാൻ നടന്നതിന്‌ ഇനി ഞാൻ ജയിലിലേക്കാണ് പോവുന്നത്. നാളെ ഈ നാട്ടിലെ ഏതെങ്കിലുമൊരു തെരുവിൽ ഞാൻ വെടികൊണ്ട് വീണേക്കാം. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം.

ചെറുപ്പക്കാർ ദയവായി പിന്തിരിയരുത്. ഈ പോരാട്ടം നമുക്ക് വേണ്ടിയല്ല. പക്ഷേ സംഘപരിവാർ ഇന്ന് പ്ലാൻ ചെയ്ത് നടത്തിവരുന്ന കാര്യങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്ന സമയത്താണ് നമ്മൾ പ്രതികരിക്കേണ്ടത്.

2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. വർഗീയ കലാപം ഉണ്ടായാൽ വലിയ സുഖം ഉണ്ടാകില്ല.

കേൾക്കാൻ നല്ല രസമാണ്. വർഗീയ കലാപം ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ വലുതാണ്. ബിജെപി അതിനുള്ള ആസൂത്രണം തുടങ്ങി. അൻവറിനെ വർഗ്ഗീയവാദിയാക്കാൻ നടക്കില്ല. ചാപ്പ കുത്താൻ നോക്കിയാൽ നടക്കില്ല', പി വി അൻവർ പറഞ്ഞു.

#not #form #new #party #People #Kerala #left #behind #party #PVAnwar

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
Top Stories