നിലമ്പൂര്‍: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിശദീകരണ യോഗത്തില്‍ വിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ താന്‍ തള്ളി പറയില്ലെന്നും അന്‍വര്‍ വിശദമാക്കി. പാര്‍ട്ടി സാധാരണ സഖാക്കളുടേതാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ ചന്തക്കുന്നിലെ വിശദീകരണ യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ആയിരങ്ങളാണ് പങ്കെടുക്കാനെത്തിയത്.
'മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങി. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. സഖാക്കള്‍ മനസ്സിലാക്കണം. പാര്‍ട്ടിക്ക് സമയം നല്‍കിയില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ഞാന്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ കേരള രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനുണ്ടായിരുന്നു. എന്റെ ഹൃദയത്തില്‍ അദ്ദേഹം എന്റെ വാപ്പ തന്നെയായിരുന്നു. വര്‍ഗീയ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിശക്തനായ നേതാവെന്നതായിരുന്നു എന്റെ വിശ്വാസം.
കേരളത്തിന്റെ നിയമസഭയില്‍ കഴിഞ്ഞ എട്ട് വര്‍ഷം പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ നടത്തുന്ന ആരോപണങ്ങള്‍ ഞാന്‍ പ്രതിരോധിച്ചു.
എത്ര ശത്രുക്കളെ ഞാനുണ്ടാക്കി. ഒരിക്കലും പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഞാന്‍ തള്ളി പറയില്ല. പാര്‍ട്ടി സാധാരണ സഖാക്കളാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ പറയുന്നത്,' അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും പുഴുക്കുത്തുകളെ പുറത്ത് ആക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിയെ കണ്ട് 37 മിനിറ്റ് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.
'മുഖ്യമന്ത്രിയുടെ വോട്ട് കണ്ടാണ് ജയിച്ചത് എന്ന് ഞാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് കെട്ട് പോയന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഈ നാട്ടിലെ സ്ഥിതി അറിയാമോ എന്ന് നേരിട്ട് ചോദിച്ചു. ആ സൂര്യന്‍ കെട്ട് പോയന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു.
മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണ് ഇടറി. ജനങ്ങള്‍ക്ക് സിഎമ്മിനോട് വെറുപ്പെന്ന് പറഞ്ഞു,' അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ പ്രതീക്ഷിച്ചതിലും വലിയ ജനാവലിയ്ക്ക് മുന്നില്‍ പുഷ്പന് ആദരമര്‍പ്പിച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. മുന്‍ സിപിഐഎം നേതാവ് ഇ എ സുകുവാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്.
തന്റെ പേര് അന്‍വര്‍ എന്നായതുകൊണ്ട് തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ അന്‍വര്‍ ഓം ശാന്തിയെന്ന് പറഞ്ഞാണ് തന്റെ പ്രസംഗം ആരംഭിച്ചത്.
മത വിശ്വാസി ആയത് കൊണ്ട് വര്‍ഗീയ വാദി ആകില്ല. മറ്റു മതങ്ങളെ വെറുക്കുന്നവന്‍ ആണ് വര്‍ഗീയ വാദിയെന്നും അന്‍വര്‍ പറഞ്ഞു.
#ChiefMinister #made #thief #both #ordered #Anwar #not #reject #party #workers