#pvanavar | പുഷ്പനെ അനുസ്മരിച്ച് തുടക്കം;എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്നം,വൻ ജനാവലിയെ അഭിസംബോധന ചെയ്ത് അൻവർ

#pvanavar | പുഷ്പനെ അനുസ്മരിച്ച് തുടക്കം;എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്നം,വൻ ജനാവലിയെ അഭിസംബോധന ചെയ്ത് അൻവർ
Sep 29, 2024 08:23 PM | By ADITHYA. NP

മലപ്പുറം : (www.truevisionnews.com) പൊലീസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിലെ പൊലീസ് കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ.

പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനാക്കിയെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്.

പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയതെന്നും അൻവർ ആരോപിച്ചു.

പുഷ്പനെ അനുസ്മരിച്ച് സംസാരിച്ച് തുടങ്ങിയ അൻവർ തന്റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു.

മതവിശ്വാസിയായാൽ വർഗീയ വാദിയാകില്ല. എന്റെ പേര് അൻവർ എന്നായതാണ് പലർക്കും പ്രശ്നം. ഞാൻ മുസ്ലീം ആയതും അഞ്ച് നേരം നിസ്കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്നം.

സർക്കാർ പരിപാടികളിൽ പ്രാർത്ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതു സമയം നിശ്ചയിക്കണം. ഫാസിസം കടന്നു വരുന്നത് മൊബൈൽ ഫോണിലൂടെയാണ്. പൊലീസിൽ പലരും ക്രിമിനൽ വത്ക്കരിക്കപ്പെട്ടിരിക്കുന്നു.

കേരളം സ്ഫോടകാസ്പദമായ അവസ്ഥയിലാണ്. പൊലീസിലെ 25 ശതമാനം പേരും ക്രിമിനൽവൽക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി സ്വർണ്ണക്കടത്തിൽ തന്നെ കുറ്റക്കാരനാക്കി. കരിപ്പൂർ വഴി കഴിഞ്ഞ 3 വർഷമായി സ്വർണ്ണക്കടത്ത് നടക്കുന്നു.

സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. സ്വർണ്ണക്കടത്തിന്റെ പേരിൽ കേരളത്തിൽ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വർണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം.

സ്വർണ്ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമം. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല.

ണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

#started #recalling #Pushpan #problem #many #was #name #Anwar #Addressing #crowd #Anwar

Next TV

Related Stories
#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി

Sep 29, 2024 10:49 PM

#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി

പാർട്ടിഭേദമന്യേ പ്രവർത്തകർ യോഗത്തിന് എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂർ നീണ്ട യോ​ഗത്തിന് ശേഷം പി വി അൻവറിന് പൂർണ പിന്തുണയറിയിച്ചാണ് ജനങ്ങൾ...

Read More >>
#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

Sep 29, 2024 10:39 PM

#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്ന് രാത്രിയോടെ വൈദ്യതി...

Read More >>
#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

Sep 29, 2024 09:52 PM

#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. വർഗീയ കലാപം ഉണ്ടായാൽ...

Read More >>
#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

Sep 29, 2024 09:36 PM

#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

അത്യാഹിത വിഭാഗത്തിൽ അടക്കം കറന്റ് ഇല്ലാതായതോടെ രോഗികൾ...

Read More >>
Top Stories










Entertainment News