Sep 29, 2024 07:28 PM

മലപ്പുറം:(www.truevisionnews.com) സിപിഎമ്മുമായി ഇടഞ്ഞ എംഎൽഎ പി.വി.അൻവറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം ഉടൻ തുടങ്ങും.ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളികളുമായി അൻവറിനെ യോഗസ്ഥലത്തേക്ക് പ്രവർത്തകർ വരവേറ്റു.

രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു.

നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ 4 കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്.

ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

#Anwar #ocean #excitement #huge #crowd #political #briefing #meeting #Nilambur

Next TV

Top Stories










Entertainment News