#Attack | അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു

#Attack | അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു
Sep 29, 2024 07:20 PM | By ShafnaSherin

പാലക്കാട്: (truevisionnews.com)പി.വി അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ചതിന് പാലക്കാട് അലനല്ലൂരിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേ൪ക്കെതിരെ പൊലീസ് കേസെടുത്തു.

അലനല്ലൂർ സ്വദേശികളായ മജീദ്, അൻവർ എന്ന മാണിക്കൻ എന്നിവ൪ക്കെതിരെയാണ് നാട്ടുകൽ പൊലീസ് കേസെടുത്തത്.

മാധ്യമ പ്രവർത്തകരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. താൻ പി.വി അൻവറിനൊപ്പം ഫോട്ടോയെടുക്കാനെത്തിയതാണെന്ന് മജീദിൻ്റെ മൊഴി.

മാണിക്കൻ മദ്യപിച്ചിരുന്നതായും ഇരുവരും സിപിഎം അനുഭാവികളെന്നും പൊലീസ് പറഞ്ഞു. അതേസമയം മ൪ദനത്തിൽ ഇടുപ്പിന് പരിക്കേറ്റ പ്രാദേശിക മാധ്യമ പ്രവ൪ത്തകൻ സൈതലവിയെ മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവ൪ക്കുമെതിരെ പരാതി കൊടുത്തതിനു പിന്നാലെ പ്രാദേശിക സിപിഎം പ്രവ൪ത്തക൪ ഭീഷണിപ്പെടുത്തിയെന്നും പരിക്കേറ്റ സൈതലവി പറഞ്ഞു.

അലനല്ലൂരിലേക്ക് പ്രവേശിച്ചാൽ നേരിടുമെന്നാണ് ഭീഷണി. വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടി കഴിഞ്ഞിറങ്ങിയ അന്‍വറിനോട് പ്രതികരണം തേടുമ്പോഴാണ് സദസ്സിലുണ്ടായുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.

അക്രമികളെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുള്ളവരല്ലെന്ന് സംഘാടകര്‍ പറഞ്ഞു.

#incident #journalists #assaulted #asking #questions #Anwar #MLA #police #registered #case #against #two #people

Next TV

Related Stories
#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി

Sep 29, 2024 10:49 PM

#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി

പാർട്ടിഭേദമന്യേ പ്രവർത്തകർ യോഗത്തിന് എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂർ നീണ്ട യോ​ഗത്തിന് ശേഷം പി വി അൻവറിന് പൂർണ പിന്തുണയറിയിച്ചാണ് ജനങ്ങൾ...

Read More >>
#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

Sep 29, 2024 10:39 PM

#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്ന് രാത്രിയോടെ വൈദ്യതി...

Read More >>
#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

Sep 29, 2024 09:52 PM

#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. വർഗീയ കലാപം ഉണ്ടായാൽ...

Read More >>
#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

Sep 29, 2024 09:36 PM

#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

അത്യാഹിത വിഭാഗത്തിൽ അടക്കം കറന്റ് ഇല്ലാതായതോടെ രോഗികൾ...

Read More >>
Top Stories










Entertainment News