#arrest | കോച്ചിംഗ് സെന്ററിൽ ചേർന്നതിന് പിന്നാലെ ആരോടും സംസാരിച്ചിരുന്നില്ല;രണ്ട് വർഷത്തോളം നീണ്ട അതിക്രമം, അറസ്റ്റ്

#arrest | കോച്ചിംഗ് സെന്ററിൽ ചേർന്നതിന് പിന്നാലെ ആരോടും സംസാരിച്ചിരുന്നില്ല;രണ്ട് വർഷത്തോളം നീണ്ട അതിക്രമം, അറസ്റ്റ്
Sep 29, 2024 07:03 PM | By ADITHYA. NP

മുംബൈ: (www.truevisionnews.com) കോച്ചിംഗ് സെന്ററിലേക്ക് നേരത്തെയെത്തണം, മടക്കം വൈകും. രണ്ട് വർഷത്തോളം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ച് കോച്ചിംഗ് സെന്റർ ഉടമകളായ സഹോദരങ്ങൾ.

കൌൺസിലറുടെ നിരന്തരമായ പ്രേരണയ്ക്ക് പിന്നാലെ പെൺകുട്ടിയും രക്ഷിതാക്കളും വെള്ളിയാഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് രണ്ട് സഹോദരന്മാരെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയും കോച്ചിംഗ് സെന്റർ ഉടമകളിലെ മൂത്ത സഹോദരന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സൌത്ത് മുംബൈ സ്വദേശികളായ 24ഉം 25ഉം 27ഉം വയസുള്ള സഹോദരങ്ങൾ 7ാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്ലാസ് എടുത്തിരുന്നത്.

ഇവരുടെ ക്ലാസുകളിൽ എത്തിയവരിൽ 40ഓളം പെൺകുട്ടികളാണ് പങ്കെടുത്തിരുന്നത്. 2022ലാണ് പരാതിക്കാരി കോച്ചിംഗ് സെന്ററിൽ ചേരുന്നത്.

അടുത്തിടെ വിവാഹ മോചനം നേടിയ അമ്മയോടൊപ്പമാണ് പെൺകുട്ടി സൌത്ത് മുംബൈയിലേക്ക് എത്തിയത്. പുതിയ സ്കൂളിലെത്തിയ പെൺകുട്ടി കോച്ചിംഗ് സെന്ററിൽ ചേർന്നതിന് പിന്നാലെ ആരോടും സംസാരിച്ചിരുന്നില്ല.

മകളിലുണ്ടായ മാറ്റം ശ്രദ്ധിച്ച അമ്മയാണ് 2023 ജനുവരിയിൽ ഒരു കൌൺസിലറുടെ സഹായം തേടിയത്. ഇവിടെ വച്ചാണ് 15കാരി തനിക്ക് നേരെ നടന്ന അതിക്രമം കൌൺസിലറോട് വിശദമാക്കിയത്.

സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭീതിയിലായിരുന്നു കുട്ടി പീഡന വിവരം ആരേയും അറിയിക്കാതിരുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

#After #joining #coaching #center #did #not #speak #anyone #two #years #violence #and #arrest

Next TV

Related Stories
#Corruptioncase | സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസ്; അന്വേഷണത്തിനായി നാല് സ്പെഷൽ ടീം

Sep 29, 2024 10:11 PM

#Corruptioncase | സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസ്; അന്വേഷണത്തിനായി നാല് സ്പെഷൽ ടീം

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ...

Read More >>
#Heavyrain | നേപ്പാളിനെ വെള്ളത്തിലാക്കി ന്യൂനമര്‍ദ്ദം; ഏറ്റവും ഉയർന്ന മഴ, 24 മണിക്കൂറിൽ മരണം 129 ആയി

Sep 29, 2024 09:30 PM

#Heavyrain | നേപ്പാളിനെ വെള്ളത്തിലാക്കി ന്യൂനമര്‍ദ്ദം; ഏറ്റവും ഉയർന്ന മഴ, 24 മണിക്കൂറിൽ മരണം 129 ആയി

വെള്ളക്കെട്ടിൽ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സ‍ർക്കാർ...

Read More >>
#AmitShah | 'രാഹുൽ ഗാന്ധി 'നുണ യന്ത്രം', അഗ്നിവീർ പദ്ധതിയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു' - അമിത് ഷാ

Sep 29, 2024 08:22 PM

#AmitShah | 'രാഹുൽ ഗാന്ധി 'നുണ യന്ത്രം', അഗ്നിവീർ പദ്ധതിയെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്നു' - അമിത് ഷാ

അഗ്നിവീർ എന്നത് ഉപയോഗശേഷം വലിച്ചെറിയുന്ന തൊഴിലാളിയാണെന്നും കുഴിബോംബ് സ്‌ഫോടനത്തിൽ ജീവൻ നഷ്ടമായ അഗ്നിവീറിനെ കേന്ദ്ര സർക്കാർ രക്തസാക്ഷിയെന്ന്...

Read More >>
#MRAjithkumar | എഡിജിപിയെ മാറ്റിയേക്കും; തീരുമാനം ഉടൻ, മുഖ്യമന്ത്രിക്ക് പാർട്ടി നിർദ്ദേശം

Sep 29, 2024 05:59 PM

#MRAjithkumar | എഡിജിപിയെ മാറ്റിയേക്കും; തീരുമാനം ഉടൻ, മുഖ്യമന്ത്രിക്ക് പാർട്ടി നിർദ്ദേശം

മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന ആവിശ്യത്തെ...

Read More >>
Top Stories

Entertainment News