#drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

#drowned  |  കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ
Sep 29, 2024 04:09 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു . കുറ്റ്യാടി പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് വെള്ളത്തില്‍ മുങ്ങി പോയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (14 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (14 ) എന്നിവരാണ് മരിച്ചത്.

GHSS കുറ്റ്യാടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച രണ്ടുപേരും .

വെള്ളത്തിലേക്ക് ഇറങ്ങിയ ഇവർ അടിയൊഴുക്കിൽപെട്ടു പോവുകയായിരുന്നു എന്നാണ് നിഗമനം .

പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത് .


ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയെ ലഭിച്ചത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

#two #children #who #were #swept #away #Kuttyadipuzha #died #accident #happened #when #he #went #down #bathe #river

Next TV

Related Stories
#pvanvar | ആവേശക്കടലിലേക്ക് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി

Sep 29, 2024 07:28 PM

#pvanvar | ആവേശക്കടലിലേക്ക് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി

നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ 4 കിലോമീറ്റർ ദൂരം റോഡ് പൊലീസ്...

Read More >>
#VeenaGeorge | കേരളത്തിൽ സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും, കര്‍മ്മപദ്ധതി ഉടനെന്ന്; മന്ത്രി വീണാ ജോര്‍ജ്

Sep 29, 2024 07:16 PM

#VeenaGeorge | കേരളത്തിൽ സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും, കര്‍മ്മപദ്ധതി ഉടനെന്ന്; മന്ത്രി വീണാ ജോര്‍ജ്

ശരിയായ രീതിയില്‍ സിപിആര്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍...

Read More >>
 #founddeath | അമിത ജോലിഭാരം; വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 29, 2024 07:02 PM

#founddeath | അമിത ജോലിഭാരം; വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

രണ്ട് ദിവസം മുൻപ് ശ്യാം കുമാറിനെ കാണാനില്ല എന്ന പരാതിയുമായി കുടുംബം വൈക്കം പൊലീസിനെ...

Read More >>
#pushpan |  'നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി'; തണ്ടൊടിഞ്ഞിട്ടും വാടാതെ നിന്ന ചെമ്പനീർ പൂവിന് നാട് വിട ചൊല്ലി

Sep 29, 2024 06:12 PM

#pushpan | 'നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി'; തണ്ടൊടിഞ്ഞിട്ടും വാടാതെ നിന്ന ചെമ്പനീർ പൂവിന് നാട് വിട ചൊല്ലി

അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട്...

Read More >>
Top Stories