#drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

#drowned  |  കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ
Sep 29, 2024 04:09 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു . കുറ്റ്യാടി പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് വെള്ളത്തില്‍ മുങ്ങി പോയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (14 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (14 ) എന്നിവരാണ് മരിച്ചത്.

GHSS കുറ്റ്യാടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച രണ്ടുപേരും .

വെള്ളത്തിലേക്ക് ഇറങ്ങിയ ഇവർ അടിയൊഴുക്കിൽപെട്ടു പോവുകയായിരുന്നു എന്നാണ് നിഗമനം .

പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത് .


ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയെ ലഭിച്ചത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

#two #children #who #were #swept #away #Kuttyadipuzha #died #accident #happened #when #he #went #down #bathe #river

Next TV

Related Stories
#pushpan |  'നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി'; തണ്ടൊടിഞ്ഞിട്ടും വാടാതെ നിന്ന ചെമ്പനീർ പൂവിന് നാട് വിട ചൊല്ലി

Sep 29, 2024 06:12 PM

#pushpan | 'നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി'; തണ്ടൊടിഞ്ഞിട്ടും വാടാതെ നിന്ന ചെമ്പനീർ പൂവിന് നാട് വിട ചൊല്ലി

അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട്...

Read More >>
#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

Sep 29, 2024 05:45 PM

#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

പാർട്ടിക്കൊപ്പം കുടുംബവും ചേർന്നുനിന്നത്‌ പോരാട്ട വീറിന്റെ 30 വർഷത്തെ സഹനജീവിതത്തിന്‌ താങ്ങും...

Read More >>
#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Sep 29, 2024 05:25 PM

#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ്...

Read More >>
#pushpan |  സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

Sep 29, 2024 05:07 PM

#pushpan | സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ...

Read More >>
#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

Sep 29, 2024 04:26 PM

#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

പുഷ്പൻ സ്കൂൾ വിദ്യാഭ്യാസം നേടിയ ചൊക്ലി രാമവിലാസം വിദ്യാലയത്തിൻ്റെ അങ്കണത്തിൽ പുഷ്പൻ്റെ മൃതദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങൾ...

Read More >>
#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

Sep 29, 2024 03:53 PM

#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ...

Read More >>
Top Stories