#goldsmuggling | കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം

#goldsmuggling |  കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം
Sep 29, 2024 03:07 PM | By Athira V

കൊണ്ടോട്ടി/കരിപ്പൂര്‍: ( www.truevisionnews.com  ) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സി സൂപ്പര്‍വൈസറുടെ സഹായത്തോടെ കടത്താന്‍ ശ്രമിച്ച 1.14 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെയും സൂപ്പര്‍വൈസറെയും അറസ്റ്റുചെയ്തു. 87.01 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്.

ഇത് പുറത്തെത്തിക്കാന്‍ ഇയാള്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് സൂപ്പര്‍വൈസര്‍ക്ക് കൈമാറി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സൂപ്പര്‍വൈസറില്‍നിന്ന് 1.26 കിലോഗ്രാം തൂക്കംവരുന്ന, പേസ്റ്റ് രൂപത്തില്‍ സ്വര്‍ണമടങ്ങിയ രണ്ടു പായ്ക്കറ്റുകള്‍ കണ്ടെടുത്തു.

തുടര്‍ന്ന്, പേസ്റ്റില്‍നിന്ന് 87.01 ലക്ഷം രൂപ വിലമതിക്കുന്ന 1.14 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുത്തു. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെ സൂപ്പര്‍വൈസറില്‍നിന്ന് ലഭിച്ച വിവരം അനുസരിച്ച് എക്‌സിറ്റ് ഗേറ്റില്‍ തടഞ്ഞുവെച്ച് പിടികൂടി.

ജിദ്ദയില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം സൂപ്പര്‍വൈസര്‍ക്ക് കൈമാറിയത് താനാണെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി കസ്റ്റംസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇരുവരുടെയും പേരടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

#Gold #smuggling #Karipur #Agency #supervisor #passenger #arrested #1.14kg #gold #seized

Next TV

Related Stories
#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

Sep 29, 2024 05:45 PM

#pushpan | ‘ഇക്കാലമത്രയും വിളിക്കപ്പുറത്ത്‌ തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം...അതു മാഞ്ഞല്ലോ..’; കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി

പാർട്ടിക്കൊപ്പം കുടുംബവും ചേർന്നുനിന്നത്‌ പോരാട്ട വീറിന്റെ 30 വർഷത്തെ സഹനജീവിതത്തിന്‌ താങ്ങും...

Read More >>
#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Sep 29, 2024 05:25 PM

#hanged | പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

2016 ൽ അടൂർ സ്വദേശിയായ പീതാംബരൻ എന്ന ആൾ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയാണ്...

Read More >>
#pushpan |  സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

Sep 29, 2024 05:07 PM

#pushpan | സമരനായകന് വിടചൊല്ലാനൊരുങ്ങി നാട്; അന്ത്യവിശ്രമം പാർട്ടി വാങ്ങിയ ഭൂമിയിൽ

വൻജനാവലിയാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ണൂരിൽ...

Read More >>
#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

Sep 29, 2024 04:26 PM

#Pushpan | രക്ത'പുഷ്പ'ന് അന്ത്യാഞ്ജലി അർപ്പിക്കാൻ, എം വി നികേഷ് കുമാർ എത്തി

പുഷ്പൻ സ്കൂൾ വിദ്യാഭ്യാസം നേടിയ ചൊക്ലി രാമവിലാസം വിദ്യാലയത്തിൻ്റെ അങ്കണത്തിൽ പുഷ്പൻ്റെ മൃതദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങൾ...

Read More >>
#drowned  |  കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

Sep 29, 2024 04:09 PM

#drowned | കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്...

Read More >>
#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

Sep 29, 2024 03:53 PM

#PVAnwar | ‘ഞാൻ ഒന്ന് ഫോൺ ചെയ്താൽ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴും’: മുന്നറിയിപ്പുമായി പി.വി. അൻവർ

സിപിഎം പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻവർ...

Read More >>
Top Stories










Entertainment News