#arrest | സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കല്‍; സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

#arrest | സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കല്‍; സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
Sep 29, 2024 01:05 PM | By VIPIN P V

ഗുരുവായൂര്‍: (truevisionnews.com) സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കുന്ന സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍.

കുന്നംകുളം കിഴൂര്‍ പുത്തിയില്‍ ശ്രീക്കുട്ടന്‍ (26), ചാവക്കാട് തിരുവത്ര കണ്ണച്ചി വീട്ടില്‍ അനില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച് സ്‌കൂട്ടറില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. പോലീസ് പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇതിനിടയില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുവായൂര്‍ സി.ഐ. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചക്കിടെ താമരയൂരിലും അരിയന്നൂരിലുമാണ് കൈച്ചെയിന്‍ കവര്‍ച്ചയുണ്ടായത്.

സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളില്‍ കൈച്ചെയിന്‍ ധരിച്ചിട്ടുള്ളവരെ നിരീക്ഷിക്കലാണ് പ്രതികള്‍ ആദ്യം ചെയ്യുക. പിന്നീട് അവരെ പിന്തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തിയശേഷം കവര്‍ച്ച നടത്തും.

സബ് ഇന്‍സ്പെക്ടര്‍ ശരത് സോമന്‍, എ.എസ്.ഐ. മാരായ വിപിന്‍, വഹാബ്, സി.പി.ഒ. മാരായ കൃഷ്ണപ്രസാദ്, വി.പി. സുമേഷ് തുടങ്ങിയ പോലീസുകാരും അറസ്റ്റ് സംഘത്തിലുണ്ടായി.


#Chasing #women #scooters #breaking #chains #Two #members #group #arrested

Next TV

Related Stories
#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌

Sep 29, 2024 03:15 PM

#clash | കോഴിക്കോട് അരൂരില്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘര്‍ഷം; ഏഴു പേര്‍ക്ക് പരിക്ക്‌

വിദ്യാർത്ഥിയുടെ പരാതി പ്രകാരം നാദാപുരം പോലീസ്...

Read More >>
#goldsmuggling |  കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം

Sep 29, 2024 03:07 PM

#goldsmuggling | കരിപ്പൂരിൽ സ്വര്‍ണക്കടത്ത്; ഏജൻസി സൂപ്പര്‍വൈസറും യാത്രക്കാരനും പിടിയില്‍, പിടിച്ചത് 1.14 കിലോ സ്വർണം

സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യാത്രക്കാരനെയും സൂപ്പര്‍വൈസറെയും...

Read More >>
#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

Sep 29, 2024 02:54 PM

#rape | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 21-കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ഫെബ്രുവരിയില്‍ ജുനൈദ് ജോലി ചെയ്തിരുന്ന കോട്ടയത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്...

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

Sep 29, 2024 02:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം,...

Read More >>
#siddique |  സിദ്ദിഖ് എവിടെ?  ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

Sep 29, 2024 02:28 PM

#siddique | സിദ്ദിഖ് എവിടെ? ലുക്കൗട്ട് നോട്ടീസ് ഇറക്കിയ ശേഷം നടൻ സിദിഖ് ഒളിത്താവളം മാറിയത് ആറ് തവണ

മുൻ‌കൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് രേഖകൾ...

Read More >>
Top Stories










Entertainment News