Sep 29, 2024 10:52 AM

കൊച്ചി: (truevisionnews.com) ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു.

പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്.

കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ഇദ്ദേഹം പരാതി നല്‍കിയിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ ആരോപണം ഗുരുതരമാണെന്നും സര്‍ക്കാരിനോട് അന്വേഷണറിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഗവര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.

അനുവാദമില്ലാതെ ഔദ്യോഗിക ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്തിയത് സുപ്രീംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടിയിരുന്നു.

#Phonetapping #Policeofficers #Case #PVAnwar

Next TV

Top Stories










Entertainment News