#DEATH | ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

#DEATH | ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
Sep 29, 2024 10:33 AM | By VIPIN P V

ദില്ലി: (truevisionnews.com) ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു മരണപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അമല്‍ മോഹൻ്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.

ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് നാലിന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലാകും എത്തിക്കുക.

തുടർന്ന് നോർക്ക ആംബുലൻസ് സർവീസ് മുഖേന മൃതദേഹം ഇടുക്കിയിലെ അമലിൻ്റെ വീട്ടിലെത്തിക്കുമെന്നും വീട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു.

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയതായിരുന്നു അമല്‍ മോഹൻ. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ് നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.

മലമുകളിൽ എത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഈ മാസം ഇരുപതിനാണ് അമല്‍ അടക്കം നാലംഗ സംഘം ട്രക്കിംഗിന് പോയത്.

#body #Amal #who #died #trekking #Uttarakhand #brought #home #today

Next TV

Related Stories
#accident | ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്

Sep 29, 2024 10:26 AM

#accident | ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം, 20 ഓളം പേർക്ക് പരിക്ക്

പരിക്കേറ്റവരിൽ ആറുപേരുടെ നില ​ഗുരുതരമാണെന്ന് മൈഹാർ പോലീസ് സൂപ്രണ്ട് സുധീർ അഗർവാൾ...

Read More >>
#Case | എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

Sep 29, 2024 08:19 AM

#Case | എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ചു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ്...

Read More >>
#robbery | ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ വൻ മോഷണം; പ്രതികളെ പിടികൂടിയത് പശ്ചിമബം​ഗാളിൽ നിന്ന്

Sep 29, 2024 06:23 AM

#robbery | ഉപമുഖ്യമന്ത്രിയുടെ വീട്ടിൽ വൻ മോഷണം; പ്രതികളെ പിടികൂടിയത് പശ്ചിമബം​ഗാളിൽ നിന്ന്

ബം​ഗാളിലെ ഖരക്പൂ‍ർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഇവർ...

Read More >>
#skeletonfound | 30 വർഷം മുമ്പ് അച്ഛനെ കാണാതായ ദിവസത്തെ ഓർമകൾക്ക് പിന്നാലെ അന്വേഷണം; ഒടുവിൽ വീടിന്റെ പോർച്ച് കുഴിച്ചപ്പോൾ അസ്ഥികൂടം

Sep 29, 2024 06:16 AM

#skeletonfound | 30 വർഷം മുമ്പ് അച്ഛനെ കാണാതായ ദിവസത്തെ ഓർമകൾക്ക് പിന്നാലെ അന്വേഷണം; ഒടുവിൽ വീടിന്റെ പോർച്ച് കുഴിച്ചപ്പോൾ അസ്ഥികൂടം

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് മക്കൾ ചേർന്ന് കൊല്ലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ മൃതദേഹ അവശിഷ്ടമായിരിക്കാം ഇതെന്നാണ്...

Read More >>
Top Stories










Entertainment News