#PVAnwar | പി.വി അൻവറിന്റെ വീടിന് സുരക്ഷ; ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

#PVAnwar | പി.വി അൻവറിന്റെ വീടിന് സുരക്ഷ; ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി
Sep 29, 2024 09:37 AM | By VIPIN P V

മലപ്പുറം: (truevisionnews.com) പി.വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

പി.വി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പ്രതിഷേധ ​പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയുമെന്നായിരുന്നു മുദ്രാവാക്യം.

സംഭവത്തിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സംരക്ഷണം ശക്തിപ്പെടുത്തുന്നതിൽ പി.വി അൻവർ സർക്കാരിന് നന്ദിയറിയിച്ചു.

അതേസമയം, കൊലവിളി മുദ്രാവാക്യത്തിൽ പി.വി അൻവർ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ‘വയനാട് ദുരന്തത്തിൽ ചാലിയാറിൽ കുറെ കൈയും കാലും ഇനിയും കിട്ടാനുണ്ട്. എൻ്റെ കൈയും കാലും അതിൽ ഒന്നാവട്ടെ’ -എന്നായിരുന്നു പി.വി അൻവറിന്റെ മറുപടി.

മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ മനസ്സ് തനിക്കൊപ്പമാണ്. പ്രകടനം നടത്താൻ അവർ നിർബന്ധിതരായതാണ്.

ഇന്നലെ വൈകീട്ട് പോലും തന്നോട് സംസാരിക്കുകയും ചായ കുടിക്കുകയും ചെയ്തവർ പോലും ആ കൂട്ടത്തിലുണ്ടെന്നും പി.വി അൻവർ പറഞ്ഞിരുന്നു.

#Security #PVAnwar #house #Ordered #DistrictPoliceChief

Next TV

Related Stories
 #assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

Sep 29, 2024 01:12 PM

#assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

അത്തരം ചേ‍ാദ്യമെ‍ാന്നും ഇവിടെ വേണ്ടന്നു പറഞ്ഞാണ് പരിപാടിക്കെത്തിയ ഒരാൾ ചാനൽ റിപ്പേ‍ാർട്ടറെ...

Read More >>
#arrest | സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കല്‍; സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Sep 29, 2024 01:05 PM

#arrest | സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് കൈച്ചെയിന്‍ പൊട്ടിക്കല്‍; സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ പോകുന്ന സ്ത്രീകളില്‍ കൈച്ചെയിന്‍ ധരിച്ചിട്ടുള്ളവരെ നിരീക്ഷിക്കലാണ് പ്രതികള്‍ ആദ്യം ചെയ്യുക. പിന്നീട് അവരെ പിന്തുടര്‍ന്ന് വാഹനം...

Read More >>
#accident |  ഐസ്ക്രീം വാങ്ങാൻ ഇറങ്ങി, പിന്നാലെ അപകടം; ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

Sep 29, 2024 12:59 PM

#accident | ഐസ്ക്രീം വാങ്ങാൻ ഇറങ്ങി, പിന്നാലെ അപകടം; ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

ഐസ്ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരിയുമായി കടയിലേക്ക് പോകുകയായിരുന്നു...

Read More >>
#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

Sep 29, 2024 12:48 PM

#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

മുന്നണിക്കുള്ളിൽ അമർഷം ശക്തമാകുമ്പോഴും എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ സർക്കാർ...

Read More >>
#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

Sep 29, 2024 12:36 PM

#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം...

Read More >>
#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Sep 29, 2024 12:03 PM

#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

പീഡന പരാതിയുടെ കാലതാമസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അവകാശമുണ്ടെന്നാണ് സിദ്ദിഖിന്റെ...

Read More >>
Top Stories