കൊല്ലം: ( www.truevisionnews.com ) സ്കൂളിൽ നിന്നും മടങ്ങിയെത്താത്ത കൗമാരാക്കാർക്കായി പൊലീസും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ട് മൃതദേഹങ്ങൾ ശാസ്താംകോട്ട തടാകത്തിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്.
പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17), അമ്പലം കുന്ന് ഷെബിൻ ഷാ (17) എന്നിവരുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് നാട്. എന്താണ് മരണകാരണം എന്ന് ഇനിയും വ്യക്തമായിട്ടില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ടിനും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ പതിനേഴുകാരായ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മരണകാരണം വ്യക്തമാകുകയുള്ളു.
പൂയപ്പള്ളിയിൽനിന്ന് കഴിഞ്ഞദിവസമാണ് ഷെബിൻ ഷായേയും ദേവനന്ദയേയും കാണാതായത്. ഇന്നലെ സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഇരുവരുടെയും പക്കൽ ഫോണില്ലാത്തതിനാൽ കണ്ടെത്താനായിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തുകയായിരുന്നു.
ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻ ഷാ. ഓടനാവട്ടം കെ.ആർ.ജി.പി.എം. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ദേവനന്ദ.
#Devananda #Shebinshah #who #went #school #did #not #return #Finally #two #floating #bodies #were #found #country #shaken #death #teenagers