#robbery | കോഴിക്കോട് പേരാമ്പ്രയിലെ ജൂവലറിയില്‍നിന്ന് 31 പവൻ കവർന്ന് മുങ്ങി; ഒടുവിൽ പ്രതിയെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

#robbery | കോഴിക്കോട് പേരാമ്പ്രയിലെ ജൂവലറിയില്‍നിന്ന് 31 പവൻ കവർന്ന് മുങ്ങി; ഒടുവിൽ പ്രതിയെ നേപ്പാൾ അതിർത്തിയിൽ പിടിയിൽ
Sep 27, 2024 03:30 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്ര ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.

ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ ബിഹാറില്‍ പോയി നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസാഖിനെ കൂടി പിടികൂടാനുണ്ട്.

ജൂലായ് ആറിനാണ് ചെറുവണ്ണൂര്‍ ടൗണിലെ പവിത്രം ജ്വല്ലറി വര്‍ക്സില്‍ കവര്‍ച്ചനടന്നത്. 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും നഷ്ടമായിരുന്നു. ബിഹാര്‍ സ്വദേശിയായ ഇസാഖ് മാങ്കുര ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലിചെയ്തുവരികയായിരുന്നു.

ജൂലായ് അഞ്ചിന് ബിഹാറില്‍നിന്ന് മുഹമ്മദ് മിനാറുല്‍ഹഖ്, ഇസാഖുമായി ചേർന്ന് ആറാം തീയതി പുലര്‍ച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുവര്‍ കുത്തിത്തുറന്ന് അകത്തു കയറി മോഷണം നടത്തി. ശേഷം തീവണ്ടിയില്‍ നാട്ടിലേക്ക് പോകുകയായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ വിളികളും പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. ബിഹാര്‍ പോലീസിന്റെ സഹായത്തോടെ എസ്.ഐ. കെ.വി. സുധീര്‍ ബാബു, എ.എസ്.ഐ. ലിനേഷ്, സി.പി.ഒ.മാരായ സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിയിലുള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഡി.വൈ.എസ്.പി. വി.വി. ലതീഷ്, മേപ്പയ്യൂര്‍ ഇന്‍സ്പെക്ടര്‍ ഇ.കെ. ഷൈജു എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

#31 #pavan #rupees #stolen #jewelery #shop #Perambra #Kozhikode #Finally #accused #caught #Nepal #border

Next TV

Related Stories
#intuc | അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടത്.., അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസിയുടെ ഫ്ലക്സ്

Sep 27, 2024 05:19 PM

#intuc | അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടത്.., അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസിയുടെ ഫ്ലക്സ്

സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്. ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ്...

Read More >>
#PVAnwar | 'തീപ്പന്തം പോലെ കത്തും', ജനം പിന്തുണച്ചാൽ പുതിയ പാർട്ടി’, ‘സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല -പി വി അൻവർ

Sep 27, 2024 04:52 PM

#PVAnwar | 'തീപ്പന്തം പോലെ കത്തും', ജനം പിന്തുണച്ചാൽ പുതിയ പാർട്ടി’, ‘സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല -പി വി അൻവർ

സാധാരണക്കാർക്ക് ഒപ്പം നിലനിൽക്കും. ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ...

Read More >>
#UDFdharna | മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; ഒക്ടോബര്‍ 8ന് യുഡിഎഫ് ധര്‍ണ

Sep 27, 2024 03:46 PM

#UDFdharna | മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം; ഒക്ടോബര്‍ 8ന് യുഡിഎഫ് ധര്‍ണ

പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയ്ക്ക് കൂട്ടുനിന്ന് പി വി അന്‍വറിന് യുഡിഎഫ് രാഷ്ട്രീയ അഭയം...

Read More >>
#goldrate | 'ന്റെ പൊന്നേ... എങ്ങോട്ടാ നിന്റെ പോക്ക്', വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

Sep 27, 2024 03:16 PM

#goldrate | 'ന്റെ പൊന്നേ... എങ്ങോട്ടാ നിന്റെ പോക്ക്', വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

മറ്റൊരു കൗതുകം നിലവിൽ ഗ്രാമിന് 7,100 രൂപയാണ് വില; 2007ൽ പവന് 7,000 രൂപയേ ഉണ്ടായിരുന്നുള്ളൂ...

Read More >>
Top Stories