#KRajan | വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി;കെ രാജൻ

#KRajan | വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി;കെ രാജൻ
Sep 27, 2024 12:37 PM | By ADITHYA. NP

(www.truevisionnews.com)വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി കെ രാജൻ. പൂരം നടന്ന ദിവസം ബോധപൂർവ്വമായ രാഷ്ട്രീയ നീക്കങ്ങൾ നടന്നിരുന്നു.

ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് ആദ്യഘട്ടത്തിൽ പോകാതിരുന്നതെന്നും സ്വയം നിയന്ത്രണം പാലിക്കുകയാണ് അവിടെ ഉണ്ടായതെന്നും മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.

”അതുവരെ കാണാത്ത ആളുകളാണ് അവിടെ ഉണ്ടായിരുന്നത് സംഘർഷ സാധ്യത ഉണ്ടെന്ന കളക്ടറുടെ നിർദേശം ലഭിച്ചത് കൊണ്ട് മാത്രമാണ് ആദ്യം പോകാതിരുന്നത്.

പക്ഷെ പ്രശ്നത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നത്കൊണ്ടാണ് ഔദ്യോഗിക വാഹനവും പൊലീസ് സുരക്ഷയും ഉപേക്ഷിച്ച് ജനക്കൂട്ടത്തിന് നടുവിലൂടെയാണ് ശ്രീമൂല സ്ഥാനത്തേക്ക് പോയിരുന്നത്.

പിന്നീട് അവിടെ എത്തി ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തുകയായിരുന്നുവെന്നും” മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.

പൂരം കലക്കിയതിന് പിന്നാലെ റവന്യു മന്ത്രി കെ രാജനെ ആക്രമിക്കാൻ ശ്രമം നടന്നുവെന്നും ആർഎസ്എസ് ബിജെപി പ്രവർത്തകർ സംഘടിച്ചാണ് മന്ത്രിയെ ആക്രമിക്കാൻ ലക്ഷ്യമിട്ടത് , രണ്ടും കൽപ്പിച്ചാണ് മന്ത്രിയും താനും ശ്രീമൂല സ്ഥാനത്ത് എത്തിയതെന്നും വിഎസ് സുനിൽകുമാർ ട്വന്റി ഫോറിനോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു.

“പൂരം നിർത്തി വെച്ചതിന് പിന്നാലെയാണ് അങ്ങോട്ട് പോകുന്നതിനായി മന്ത്രി കെ രാജൻ തന്നെ ബന്ധപ്പെടുന്നത്.

എന്നാൽ ആർഎസ്എസ് ബിജെപി പ്രവർത്തകർ അവിടെ സംഘടിച്ചുനിന്നിരുന്നു മന്ത്രി അവിടെ എത്തിയാൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ജില്ലാ കളക്ടറുടെയും പൊലീസിന്റെയും നിർദേശം ലഭിച്ചിരുന്നു.

ആദ്യഘട്ടത്തിൽ അവിടേക്ക് പോയിരുന്നില്ലെന്നും പിന്നീട് എന്തും നടക്കട്ടെ എന്ന് കരുതി രണ്ടും കൽപ്പിച്ചാണ് ഞങ്ങൾ രണ്ടുപേരും സ്ഥലത്തെത്തിയത്”, വിഎസ് സുനിൽകുമാർ പറഞ്ഞു.

#Revenue #Minister #KRajan #accepted #Vs #Sunilkumar #disclosure

Next TV

Related Stories
#PGagarin | അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ല, അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? -പി ഗഗാറിൻ

Sep 27, 2024 02:35 PM

#PGagarin | അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ല, അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? -പി ഗഗാറിൻ

മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു. അതിന് അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? കൊണ്ടുവന്ന സ്വർണത്തെക്കുറിച്ച് അടക്കം കൃത്യമായ കണക്ക്...

Read More >>
#bodyfound  | തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

Sep 27, 2024 02:05 PM

#bodyfound | തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും...

Read More >>
#cpm | 'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്', അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം

Sep 27, 2024 01:42 PM

#cpm | 'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്', അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനമായിരുന്നു വാർത്തസമ്മേളത്തിൽ എംഎൽഎ...

Read More >>
#siddique | ‘ഫോട്ടോയില്‍ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ബന്ധപ്പെടുക’; സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

Sep 27, 2024 01:30 PM

#siddique | ‘ഫോട്ടോയില്‍ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ബന്ധപ്പെടുക’; സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും...

Read More >>
#AKBalan |  വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അന്‍വര്‍ ചെയ്തത് അതിനുമപ്പുറം- എ.കെ.ബാലന്‍

Sep 27, 2024 12:49 PM

#AKBalan | വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അന്‍വര്‍ ചെയ്തത് അതിനുമപ്പുറം- എ.കെ.ബാലന്‍

പി.ശശിയെ സംബന്ധിച്ച് ഒരു പരാതി പോലും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ...

Read More >>
Top Stories