#arrest | ആദ്യം പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്ത്, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; രണ്ട് പേർ പിടിയിൽ

#arrest | ആദ്യം പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്ത്, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; രണ്ട്  പേർ പിടിയിൽ
Sep 27, 2024 08:55 AM | By ADITHYA. NP

ചേർത്തല: (www.truevisionnews.com) ആലപ്പുഴ അരീപ്പറമ്പിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു.

ചേർത്തല സൗത്ത് പഞ്ചായത്ത് പത്താം വാർഡിൽ പനങ്ങാട്ട് വെളി ബിനുമോൻ (40), ചേർത്തല സൗത്ത് പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഇല്ലത്ത് വെളി അഖിൽ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 24ന് വൈകിട്ട് അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്തും, അരീപ്പറമ്പ് കൈതക്കുഴി ഷാപ്പിന് സമീപത്ത് വച്ചും ഇരുവരും തമ്മിൽ അടിപിടി ഉണ്ടാവുകയും രണ്ടുപേർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഭവമായി ബന്ധപ്പെട്ട അർത്തുങ്കൽ പൊലീസ് വധശ്രമത്തിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ടുപേരും നിരവധി കേസുകളിലെ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അർത്തുങ്കൽ ഇൻസ്പെക്ടർ പി ജി മധു, എസ്ഐ ഡി സജീവ് കുമാർ, എസ് ഐ സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിലാൽ, ഷൈനി എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

#First #near #shop #south #side #Panchayat #office #Kaitakuzhi #shop #beaten #Two #people #under #arrest

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
Top Stories