#PJayarajan | ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും പതറില്ല;പി ജയരാജൻ

#PJayarajan | ചതി പ്രയോഗങ്ങളിലും  കടന്നാക്രമണങ്ങളിലും പതറില്ല;പി ജയരാജൻ
Sep 27, 2024 08:35 AM | By ADITHYA. NP

കണ്ണൂർ:(www.truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയെനെതിരെ വാർത്താ സമ്മേളനം നടത്തി ഗുരുതര ആരോപണങ്ങൾ നടത്തിയ പിവി അൻവർ എംഎൽഎക്കെതിരെ സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ.

അൻവർ എംഎൽഎ, സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നതെന്ന് ജയരാജൻ പറഞ്ഞു.

ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതൽ പരിഹാസ്യനായിരിക്കുന്നുവെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇക്കാര്യത്തിൽ വലതുപക്ഷത്തിന്‍റെ ശൈലിയാണ് അൻവർ പിൻതുടരുന്നത്. അതുവഴി തന്നെ തെരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

പരിഹാസ്യമായ വാദഗതികൾ അൻവർ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പൊലീസ് പിൻതുടരുന്നു എന്നുള്ളതാണ്.

സ്ഥിരം ഗൺമാനുള്ള താങ്കളെ പോലീസ് പിൻതുടരേണ്ട ആവശ്യകതയെന്താണ് ? പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെ.പി.ആർ. ഗോപാലൻ എം.എൽ.എ. ആയിരിക്കുന്ന ഘട്ടത്തിൽ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സി.പി.എമ്മിന് അൻവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ നേരിടാൻ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം.

മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, താൻ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്. പാർട്ടി ശത്രുക്കളുടെ പാവയാകാൻ ആർക്കും കഴിയും.

പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്. ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്.

പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാർട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്.

ആ ജീവനെ ചേർത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിർത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്- ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

#PJayarajan #will #not #deterred #cheating #attacks

Next TV

Related Stories
#PGagarin | അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ല, അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? -പി ഗഗാറിൻ

Sep 27, 2024 02:35 PM

#PGagarin | അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാൻ കഴിയില്ല, അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? -പി ഗഗാറിൻ

മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു. അതിന് അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? കൊണ്ടുവന്ന സ്വർണത്തെക്കുറിച്ച് അടക്കം കൃത്യമായ കണക്ക്...

Read More >>
#bodyfound  | തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

Sep 27, 2024 02:05 PM

#bodyfound | തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. വ്യാഴാഴ്ച മുതൽ ഇരുവരെയും...

Read More >>
#cpm | 'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്', അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം

Sep 27, 2024 01:42 PM

#cpm | 'വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ്', അൻവറിന്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് സിപിഎം

മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമർശനമായിരുന്നു വാർത്തസമ്മേളത്തിൽ എംഎൽഎ...

Read More >>
#siddique | ‘ഫോട്ടോയില്‍ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ബന്ധപ്പെടുക’; സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

Sep 27, 2024 01:30 PM

#siddique | ‘ഫോട്ടോയില്‍ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ബന്ധപ്പെടുക’; സിദ്ദിഖിനെ കണ്ടെത്താന്‍ പത്രങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ് പിയുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും...

Read More >>
#AKBalan |  വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അന്‍വര്‍ ചെയ്തത് അതിനുമപ്പുറം- എ.കെ.ബാലന്‍

Sep 27, 2024 12:49 PM

#AKBalan | വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. അന്‍വര്‍ ചെയ്തത് അതിനുമപ്പുറം- എ.കെ.ബാലന്‍

പി.ശശിയെ സംബന്ധിച്ച് ഒരു പരാതി പോലും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ...

Read More >>
#KRajan | വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി;കെ രാജൻ

Sep 27, 2024 12:37 PM

#KRajan | വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി;കെ രാജൻ

ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് ആദ്യഘട്ടത്തിൽ പോകാതിരുന്നതെന്നും സ്വയം നിയന്ത്രണം പാലിക്കുകയാണ് അവിടെ ഉണ്ടായതെന്നും മന്ത്രി ട്വന്റി...

Read More >>
Top Stories