#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ
Sep 27, 2024 06:35 AM | By ShafnaSherin

മാന്നാർ: (truevisionnews.com)ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ.

മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടിൽ അച്യുതൻ എന്ന് വിളിക്കുന്ന പൊടിയനെ (54) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധു വീട്ടിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു കയറ്റിയ ശേഷം കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. 2024 ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും മാനസിക ബുദ്ധിമുട്ടും ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കൾ കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു.

കൗൺസിലിംഗ് നടത്തിയ ഡോക്ടറോടാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ ഗിരീഷ്, ഗ്രേഡ് എസ് ഐ സുദീപ്, സി പി ഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്റെ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#54 #year #old #man #arrested #trying #molest #15 #year-#old #girl #went #her #relative #house

Next TV

Related Stories
#CherianPhilip | അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ട്; ഇവർ അന്‍വറിനൊപ്പം ചേരും -ചെറിയാന്‍ ഫിലിപ്പ്

Sep 27, 2024 09:21 AM

#CherianPhilip | അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ട്; ഇവർ അന്‍വറിനൊപ്പം ചേരും -ചെറിയാന്‍ ഫിലിപ്പ്

പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്....

Read More >>
#AshaLawrence | എം.എം. ലോറന്‍സിന്റെ മൃതദേഹം കൈമാറ്റം: ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

Sep 27, 2024 09:00 AM

#AshaLawrence | എം.എം. ലോറന്‍സിന്റെ മൃതദേഹം കൈമാറ്റം: ആശ ലോറന്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്ന ആരോപണവും അവര്‍ നേരത്തേ...

Read More >>
#arrest | ആദ്യം പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്ത്, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; രണ്ട്  പേർ പിടിയിൽ

Sep 27, 2024 08:55 AM

#arrest | ആദ്യം പഞ്ചായത്ത് ഓഫീസിന് തെക്കുവശത്തുള്ള ഷാപ്പിന് സമീപത്ത്, പിന്നാലെ കൈതക്കുഴി ഷാപ്പിലുമെത്തി അടിപിടി; രണ്ട് പേർ പിടിയിൽ

ചേർത്തല സൗത്ത് പഞ്ചായത്ത് പത്താം വാർഡിൽ പനങ്ങാട്ട് വെളി ബിനുമോൻ (40), ചേർത്തല സൗത്ത് പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഇല്ലത്ത് വെളി അഖിൽ (28) എന്നിവരെയാണ്...

Read More >>
#mancutthroat | വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാർഥിനി; പോലീസ് അന്വേഷിച്ചെത്തിയ നാല്പതുകാരൻ കഴുത്ത് അറുത്തു

Sep 27, 2024 08:48 AM

#mancutthroat | വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കിയെന്ന് വിദ്യാർഥിനി; പോലീസ് അന്വേഷിച്ചെത്തിയ നാല്പതുകാരൻ കഴുത്ത് അറുത്തു

ഇയാൾ ശല്യംചെയ്തിരുന്നതായും നിരന്തരം പ്രേമാഭ്യർഥന നടത്തിയെന്നും കുട്ടി...

Read More >>
#PJayarajan | ചതി പ്രയോഗങ്ങളിലും  കടന്നാക്രമണങ്ങളിലും പതറില്ല;പി ജയരാജൻ

Sep 27, 2024 08:35 AM

#PJayarajan | ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും പതറില്ല;പി ജയരാജൻ

അൻവർ എംഎൽഎ, സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നതെന്ന്...

Read More >>
 #Sabarimala | മാസപൂജസമയത്ത് മോഷ്ടാക്കളുടെ നുഴഞ്ഞുകയറ്റം; ശബരിമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്

Sep 27, 2024 08:35 AM

#Sabarimala | മാസപൂജസമയത്ത് മോഷ്ടാക്കളുടെ നുഴഞ്ഞുകയറ്റം; ശബരിമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്

മോഷണ സംഭവങ്ങൾ മാസപൂജയ്ക്ക് നട തുറന്നിരിക്കുന്ന സമയങ്ങളിൽ ഉണ്ടാവുന്ന പശ്ചാത്തലത്തിലാണിത്....

Read More >>
Top Stories