#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ

#Arrest | ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ
Sep 27, 2024 06:35 AM | By ShafnaSherin

മാന്നാർ: (truevisionnews.com)ബന്ധുവീട്ടിലേക്ക് പോയ 15 വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 54 കാരൻ അറസ്റ്റിൽ.

മാന്നാർ വിഷവർശേരിക്കര ഇടയിലെത്തറ വീട്ടിൽ അച്യുതൻ എന്ന് വിളിക്കുന്ന പൊടിയനെ (54) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധു വീട്ടിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ചു കയറ്റിയ ശേഷം കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. 2024 ജൂൺ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റവും മാനസിക ബുദ്ധിമുട്ടും ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കൾ കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു.

കൗൺസിലിംഗ് നടത്തിയ ഡോക്ടറോടാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. ഡോക്ടറാണ് പൊലീസിൽ വിവരം അറിയിച്ചത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ എ അനീഷ്, എസ് ഐ ഗിരീഷ്, ഗ്രേഡ് എസ് ഐ സുദീപ്, സി പി ഒ മാരായ ഹരിപ്രസാദ്, നിസാം എന്നിവർ ചേർന്ന് വീടിന്റെ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#54 #year #old #man #arrested #trying #molest #15 #year-#old #girl #went #her #relative #house

Next TV

Related Stories
#KRajan | വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി;കെ രാജൻ

Sep 27, 2024 12:37 PM

#KRajan | വിഎസ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ ശെരിവെച്ച് റവന്യു മന്ത്രി;കെ രാജൻ

ജില്ലാകളക്ടറുടെ നിർദേശപ്രകാരമാണ് ആദ്യഘട്ടത്തിൽ പോകാതിരുന്നതെന്നും സ്വയം നിയന്ത്രണം പാലിക്കുകയാണ് അവിടെ ഉണ്ടായതെന്നും മന്ത്രി ട്വന്റി...

Read More >>
#founddeath | പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

Sep 27, 2024 11:53 AM

#founddeath | പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളിൽ വീണ നിലയിൽ...

Read More >>
#rainwaypolice | തലശ്ശേരിയിൽ ട്രെയിൻ നീങ്ങുന്നതിനിടെ കയറാൻ ശ്രമിച്ച് താഴെ വീണ യുവാവിന്  പുതുജീവൻ;  ജീവൻ പണയം വച്ച് രക്ഷപ്പെടുത്തിയത് തലശേരിയിലെ ആർപിഎഫ് ഉദ്യോഗസ്ഥൻ

Sep 27, 2024 11:26 AM

#rainwaypolice | തലശ്ശേരിയിൽ ട്രെയിൻ നീങ്ങുന്നതിനിടെ കയറാൻ ശ്രമിച്ച് താഴെ വീണ യുവാവിന് പുതുജീവൻ; ജീവൻ പണയം വച്ച് രക്ഷപ്പെടുത്തിയത് തലശേരിയിലെ ആർപിഎഫ് ഉദ്യോഗസ്ഥൻ

ഏറനാട് എക്സ്പ്രസിൽ രാവിലെ 10 ന് തലശേരിയിൽ എത്തുന്ന ഉമേശന് 3 മണിയോടെ എത്തുന്ന കണ്ണൂർ പാസഞ്ചറിൽ മടങ്ങുന്നത് വരെ തലശേരി ഫ്ലാറ്റ്ഫോം...

Read More >>
Top Stories