#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ

#Crime | കാറിന്റെ താക്കോൽ നൽകിയില്ല; ഹെഡ് കോൺസ്റ്റബിളായ അച്ഛനെ കുത്തിക്കൊന്ന് മകൻ
Sep 26, 2024 04:21 PM | By VIPIN P V

ലഖ്‌നൗ: (truevisionnews.com) കാറിന്റെ താക്കോല്‍ നൽകാത്തതിന് പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ കുത്തിക്കൊന്ന് മകൻ.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 15കാരനാണ് അച്ഛനെ കൊലപ്പെടുത്തിയത്.

ബിജ്‌നോർ ജില്ലയിലെ കോട്‌വാലി ദേഹാത്തിനടുത്ത് യമുനാപുരം കോളനിയിലാണു സംഭവം. അടുത്തുള്ള പവർ കോർപറേഷൻ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ പ്രവീൺ കുമാർ(48) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം കാറുമായി ബന്ധപ്പെട്ട തർക്കമാണു നിർഭാഗ്യകരമായ സംഭവത്തിൽ കലാശിച്ചത്. മകൻ കാറിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കിലും പ്രവീൺ നൽകിയില്ല.

ഇതിൽ ദേഷ്യപ്പെട്ട മകൻ കത്തിയുമായി എത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ ആശുപത്രിയിലെത്തിച്ചു.

ഇവിടെനിന്ന് നോയിഡയിലെ ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സർക്കിൾ ഓഫിസർ ശങ്കർ പ്രസാദ് അറിയിച്ചു.

500 രൂപ ചോദിച്ചിട്ടു നൽകാത്തതിന് മാസങ്ങൾക്കുമുൻപ് യുപിയിൽ മകൻ പിതാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യത്തിൽ റായ്ബറേലിയിലായിരുന്നു സംഭവം.

#Car #keys #not #provided #Son #stabs #father #headconstable

Next TV

Related Stories
#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Sep 27, 2024 04:38 PM

#murdercase | അവളെ ഞാൻ കൊന്നു, അമ്മയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അവൻ എല്ലാം പറഞ്ഞു, മഹാലക്ഷ്മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലപാതകം നടന്ന് നാല് ദിവസത്തിന് ശേഷം കേസിലെ പ്രതിയായ മുക്തി രഞ്ജൻ റായിയെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

Sep 27, 2024 02:01 PM

#murder | ദുർമന്ത്രവാദത്തിൽ വിശ്വസിച്ച്, സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ...

Read More >>
#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

Sep 24, 2024 04:46 PM

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ...

Read More >>
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

Sep 24, 2024 05:59 AM

#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

പെരുമ്പാവൂർ ബെവ്കോ ഔട്ടലെറ്റിന് സമീപം ഉച്ചക്ക് 12.30 ഓടെയായിരുന്നു...

Read More >>
Top Stories