കൊല്ലം: (truevisionnews.com) കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊന്ന സംഭവത്തിൽ പ്രതികൾക്ക് ശിക്ഷയുറപ്പാക്കമെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ മകൾ. അമ്മയ്ക്ക് പകരമാകില്ല മറ്റൊന്നും.
പ്രതികളായ അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മകൾ പറഞ്ഞു. സംഭവത്തിൽ പ്രതി അജ്മലിന്റെ ലൈസൻസ് ഉടൻ സസ്‌പെന്റ് ചെയ്യും.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മോട്ടർ വാഹന വകുപ്പിന്റെ നടപടി. അജ്മലിന്റെ കൂടി വിശദീകരണം കേട്ട ശേഷമാകും ലൈസൻസ് റദ്ദാക്കുക.
പ്രതികൾക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും. അജ്മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുമ്പാണെന്ന് പ്രതിയായ ഡോക്ടർ ശ്രീക്കുട്ടി പറഞ്ഞു.
ഈ രണ്ടുമാസത്തിനിടെ അജ്മൽ ശ്രീക്കുട്ടിയിൽ നിന്ന് എട്ട് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പണവും സ്വർണവും അടക്കം എട്ട് ലക്ഷം രൂപ തന്റെ പക്കൽ നിന്ന് അജ്മൽ വാങ്ങിയെന്ന് ശ്രീക്കുട്ടിയാണ് പൊലീസിന് മൊഴി നൽകിയത്.
കൂടുതൽ പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാൻ ശ്രീക്കുട്ടിയുടെയും അജ്മലിന്റെയും ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്.
ഞായറാഴ്ച നടന്ന അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളാണ് (45) മരിച്ചത്. സഹയാത്രികയായ ഫൗസിയക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികരെ കാറിടിച്ച ശേഷം അജ്മൽ വാഹനം നിർത്താതെ പോകുകയായിരുന്നു.
#Nothing #replace #mother #Punishment #ensured #accused #Kunjumol #daughter