ആലപ്പുഴ: (truevisionnews.com) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത രോഗി പൊലീസ് പിടിയിൽ.
തകഴി സ്വദേശി ഷൈജുവാണ് ചികിൽസ നടത്തിയ ഡോക്ടറെ ആക്രമിച്ചതിന് പൊലീസ് പിടിയിലായത്.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യ ലഹരിയിലായിരുന്ന ഇയാളുടെ നെറ്റിയിൽ ഡോക്ടർ തുന്നലിടുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവത്തെ തുടർന്ന് അമ്പലപ്പുഴ പൊലീസിൽ ആശുപത്രി അധികൃതർ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
ആക്രമണത്തിനു ശേഷം ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞിരുന്ന ഇയാളെ തകഴിയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാത്രിയോടെ ഇയാളെ റിമാൻഡ് ചെയ്യും.
#Accused #who #assaulted #female #doctor #medicalcollege #arrested