#subhadracase| സുഭദ്ര കൊലപാതക കേസ്; കൊലപാതകത്തിന് സഹായിച്ച മൂന്നാം പ്രതിയും അറസ്റ്റിൽ

#subhadracase|  സുഭദ്ര കൊലപാതക കേസ്; കൊലപാതകത്തിന് സഹായിച്ച മൂന്നാം പ്രതിയും അറസ്റ്റിൽ
Sep 13, 2024 07:46 PM | By Susmitha Surendran

(truevisionnews.com) സുഭദ്ര കൊലപാതക കേസിൽ ഒരാൾക്ക് കൂടി പങ്ക്. കേസിൽ അറസ്റ്റിലായ നിധിൻ മാത്യുസിന്റെ സുഹൃത്തും ബന്ധുവുമായ റെയ്നോൾഡിന് പങ്കുണ്ടെന്ന് പൊലീസ്.

ഇയാൾക്ക് കൊലപാതകം നടത്താൻ ആവശ്യമായ സഹായം നൽകിയെന്നും കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സുഭദ്രയെ മയക്കാൻ പ്രതികളായ മാത്യുസിനും ശർമിളയ്ക്കും ലഹരി എത്തിച്ച് നൽകിയത് റെയ്നോൾഡ് ആണെന്നാണ് പൊലീസ് പറയുന്നത്.

മയക്കിയ ശേഷമാണ് കൊലപാതകം നടത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ മൂന്ന് പ്രതികളെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ച ശേഷം ഒന്നിച്ച് കോടതിയിൽ ഹാജരാക്കും.

അതേസമയം, സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക നേട്ടത്തിനു വേണ്ടിയെന്ന് പ്രതികള്‍ സമ്മതിച്ചു. നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തും കഴുത്ത് ഞെരിച്ചുമാണ് കൊന്നതെന്ന് മാത്യൂസും ശര്‍മിളയും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി.

കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയായിരുന്നു ലക്ഷ്യം എന്നാൽ സുഭദ്രയുടെ ആഭരണങ്ങളിൽ പകുതിലധികവും മുക്കുപണ്ടമായിരുന്നുവെന്നും ഉടുപ്പിയിലെത്തിയപ്പോഴാണ് പ്രതികൾ ഇത് തിരിച്ചറിഞ്ഞത്, ശേഷം സുഭദ്രയുടെ സ്വർണ വളയും കമ്മലും ആലപ്പുഴയിലും ഉഡുപ്പിയിലുമായി ഇവർ വിൽക്കുകയായിരുന്നു.

2016-17 മുതലാണ് സുഭദ്രയും ശർമിളയും തമ്മിൽ പരിചയത്തിലാകുന്നത്. രണ്ട് മാസം മുൻപ് സുഭദ്രയുടെ കടവന്ത്രയിലെ വീട്ടിലെത്തി കൊലപാതകം നടത്താനായിരുന്നു ഇരുവരും ശ്രമിച്ചിരുന്നത് എന്നാൽ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. കൊലപാതകത്തിന് മുൻപ് തന്നെ വീട്ടുവളപ്പിൽ കുഴി വെട്ടിയിരുന്നു. മാരകമായി മർദ്ദനമേറ്റതിന് ശേഷമാണ് സുഭദ്ര മരിക്കുന്നതെന്നും ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ പറഞ്ഞു.

ആഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴാം തീയതി സുഭദ്രയെ കൊലപ്പെടുത്തിയശേഷം ഇരുവരും മണിപ്പാലിലേക്ക് കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ഇവരെ കർണാടകയിൽ നിന്ന് പൊലീസ് പിടികൂടുന്നത്.

#One #more #person #involved #Subhadra #murder #case.

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
Top Stories