സുൽത്താൻ ബത്തേരി: ( www.truevisionnews.com ) സുൽത്താൻ ബത്തേരിയിലെ ഹോംസ്റ്റയിൽ ചീട്ടുകളിയെന്ന് രഹസ്യ വിവരത്തിന് പിന്നലെ നടത്തിയ പരിശോധനയിൽ 14 പേരെ ബത്തേരി പൊലീസ് പിടികൂടി.
ഇവരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. 11.09.2024 തീയതി വൈകീട്ടോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവടെ പിടികൂടുന്നത്.
കിടങ്ങനാട് പച്ചാടിയിലുള്ള ഹോംസ്റ്റേയിലെ റൂമിൽ വെച്ചാണ് ഇവർ പണം വെച്ച് ചീട്ടുകളിച്ചത്. 2,99,340 രൂപയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. എസ്.ഐമാരായ പി.എൻ. മുരളീധരൻ, രാംദാസ്, എസ്.സി.പി.ഒമാരായ ഹംസ, ഷൈജു, സി.പി.ഒമാരായ സജീവൻ, ഡോണിത്ത്, പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
തമിഴ്നാട് സ്വദേശികളും മലയാളികളുമായിരുന്നു ഹോസ്റ്റേയിൽ മുറി വാടകയ്ക്കെടുത്ത് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്.
#Mystery #Homestay #14 #people #were #caught #during #police #check #lakhs #were #seized