കൽപ്പറ്റ: (truevisionnews.com) വെള്ളാരംകുന്നിലെ വാഹനപകടത്തിൽ അന്തരിച്ച ജെൻസന്റെ മൃതദേഹത്തിൽ അന്ത്യ ചുംബനം നൽകി മാതാപിതാക്കളും പ്രിയപ്പെട്ടവരും .
അമ്പലവയലിലെ വീട്ടിൽ മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനയ്ക്കും ശേഷം മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് എത്തിച്ചു.
വീട്ടിൽ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. ഇത് കണ്ടു നിന്നവരെ കണ്ണീരണിയിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കുടുംബക്കാരും നാട്ടുകാരും നന്നേ പാടുപെട്ടു.
ഒരു നാട് മുഴുവൻ വിങ്ങിപ്പൊട്ടുന്ന കാഴ്ചയാണ്. മൃതദേഹം പള്ളിയിലേക്ക് എടുത്തതോടെ ശ്രുതി മോളോട് ഞാനെന്ത് പറയും എന്നു പറഞ്ഞായിരുന്നു അമ്മയുടെ അലമുറയിടൽ.
ഞാൻ അല്ലലോ നീയല്ലേ ഇതൊക്കെ എനിക്ക് ചെയ്തു തരേണ്ടത് എന്ന് പറഞ്ഞുകൊണ്ട് പുഷ്പാർച്ചനയിൽ പൊട്ടിക്കരയുന്ന അച്ഛനേയും കണ്ടുനിൽക്കാൻ ആർക്കും സാധിച്ചില്ല .
ജെൻസണെ അവസാനമായി ഒരു നോക്കുകാണാൻ വൻ ജനക്കൂട്ടമാണ് വീട്ടിലേക്കെത്തിയത്.
#Jensen's #dead #body #kissed #his #parents #loved #ones.