“5 ജിയെത്തുമ്പോൾ……” അഞ്ചാം തലമുറയിലേത് മാറ്റല്ല…വിപ്ലവമാണ്

“5 ജിയെത്തുമ്പോൾ……” അഞ്ചാം തലമുറയിലേത് മാറ്റല്ല…വിപ്ലവമാണ്
Sep 24, 2021 01:22 PM | By Truevision Admin

കൊച്ചി : അഞ്ചാം തലമുറയ്ക്ക് വേണ്ടി അരങ്ങ് ഒരുങ്ങി കഴിഞ്ഞു. ഡേറ്റ വേഗത്തിന്റെ വിപ്ലവത്തിലേക്ക് കുതിക്കുമ്പോൾ ലോകം കാത്തിരിക്കുകയാണ് വിവരസാങ്കേതികവിദ്യയിൽ ഇതുവരെ ഇല്ലാത്ത മാറ്റം എന്തെന്ന് അറിയാൻ. സിനിമാ റിലീസുകൾ ഒ ടി ടി, ഓൺലൈൻ പെയ്മെന്റ്കൾ, ഇ ലേണിങ്, ഇ ബിസിനസുകൾ തുടങ്ങിയവ 4 ജി സമ്മാനിച്ചപ്പോൾ 5 ജി തലമുറയ്ക്കായി കരുതി വെച്ചിരിക്കുന്നത് എന്തെന്നറിയാൻ ലോകം കാത്തിരിക്കുകയാണ്.

5 ജിയും കോവിഡും നുണ ബോംബുകളും ഇറങ്ങി നടന്ന സമയം ഉണ്ടായിരുന്നു. കൊറോണ വൈറസിന് കാരണം 5 ജി തരംഗങ്ങളാണ് എന്ന പ്രചാരണത്തിന്റെ ഭാഗമായി ബ്രിട്ടനിൽ 5 ജി ടവറുകൾ തീയിട്ട് സംഭവങ്ങൾ അടക്കം നടന്നിരുന്നു. വുഹാനിൽ 5 ജി വന്നതിനുശേഷമാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നും 5 ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമായി പടർന്നത് എന്ന തരത്തിലും വ്യാജ പ്രചരണങ്ങൾ ഏറെ നടന്നു.

ചിലർ തമാശയായി ഇതിനെ കണ്ടപ്പോൾ മറ്റുചിലർ സത്യമാണെന്ന് വിശ്വസിച്ചു. ബ്രിട്ടനിലെ ഒരു കൂട്ടം ആൾക്കാർ 5 ജി ടവർ അഗ്നിക്കിരയാക്കുകയും ചെയ്തു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഇറങ്ങുന്ന വ്യാജപ്രചരണങ്ങൾ എല്ലാം തന്നെ കോവിഡ് വ്യാപനത്തിന് അതേ വേഗത്തിൽ തന്നെ പടർന്നു പിടിക്കുന്നുണ്ട്.

5 ജി എത്തുന്നതോടെ ആഗോളതലത്തിൽ നിരവധി മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക വിദ്യയിൽ മാത്രമല്ല നിരവധി പുതിയ സംവിധാനങ്ങളാണ് 5 ജിയിലൂടെ നടപ്പിലാക്കാൻ പോകുന്നത്. ആരോഗ്യം, കൃഷി, നിർമ്മാണം,ചെറുകിട വിൽപ്പന, വിനോദ വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ മാറ്റം പ്രതീക്ഷിക്കാം.

രാജ്യത്ത് 5 ജി വയർലെസ് ശൃംഖല നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു . 5 ജി പദ്ധതികൾ മനുഷ്യരിൽ ഗുരുതരമായതും മാറ്റാനാവാത്തതുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഭൂമിയുടെ എല്ലാ പരിസ്ഥിതി വ്യവസ്ഥകൾക്കും സ്ഥിരമായ നാശമുണ്ടാകുന്നതിനിടയാക്കുമെന്നും ജൂഹി ചൗള ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഉപകരണങ്ങളിൽനിന്നുള്ള വികിരണം ഹാനികരണമാണെന്നും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്നും റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന താരം പറഞ്ഞു.

5 ജി യും മാറ്റങ്ങളും

നെറ്റ്‌വര്‍ക്ക് മേഖലയിലെ വമ്പന്മാരായ ജിയോയും എയര്‍ടെല്ലുമാണ് നിലവില്‍ 5 ജി ഉപഭോക്താവിലേക്കെത്തിക്കാനൊരുങ്ങുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഈ രംഗത്തുനിന്ന് തന്നെ അപ്രത്യക്ഷമാകേണ്ടിവരും.

കൂടാതെ നെറ്റ്‌വര്‍ക്ക് മേഖലയില്‍ സ്വകാര്യ ആധിപത്യമായിരിക്കും ഉണ്ടാവുക. കൂടാതെ 5 ജിയിലൂടെ ടെലിവിഷനുകളില്‍ ചാനലുകള്‍ ലഭ്യമായിത്തുടങ്ങുമ്പോള്‍ കേബിള്‍ ടിവി ശൃംഖലയും പതിയെ വീടുകളില്‍ നിന്ന് പടിയിറങ്ങേണ്ടിവരും. ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന പല സ്മാര്‍ട്ട്‌ഫോണുകളിലും 4 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. അതിനാല്‍ 5 ജിയുടെ വരവോടെ സേവനം ലഭ്യമാകണമെങ്കില്‍ പഴയ ഫോണുകള്‍ ഒഴിവാക്കി 5ജി ലെവല്‍ ഫോണുകള്‍ സ്വന്തമാക്കേണ്ടി വരും.

ഇത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ കുതിപ്പായിരിക്കും സൃഷ്ടിക്കുക. നിലവിലുള്ള ഉപഭോക്താക്കളില്‍ പകുതിപേര്‍ 5 ജിയിലേക്ക് മാറുകയാണെങ്കില്‍ വലിയ തോതിലുള്ള വില്‍പ്പനയായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലുണ്ടാവുക. പ്രധാനമായും ഏവരും പ്രതീക്ഷിക്കുന്നത് പോലെ വീഡിയോ സ്ട്രീമിംഗ് രംഗത്ത് വന്‍ കുതിച്ചുചാട്ടമായിരിക്കും 5 ജിയുടെ വരവോടെ സാക്ഷ്യം വഹിക്കുക.

നിലവില്‍ മള്‍ട്ടിമീഡിയ കണ്ടന്റുകള്‍ വ്യാപകമായ ഇക്കാലത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതകൂടി കൈവരിക്കുന്നതോടുകൂടി നെറ്റ്ഫ്‌ളിക്‌സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും യൂട്യൂബ് പോലുള്ളവയുടെ ഉപഭോഗത്തിലും വലിയതോതില്‍ വര്‍ധനവുണ്ടാകും. കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരം 5 ജി ഉപയോഗിച്ച് ടെലിവിഷുകളില്‍ സിനിമകളും ചാനലുകളും കാണാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

“When 5G arrives” is a revolution, not a change from the fifth generation

Next TV

Related Stories
#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

Mar 23, 2024 04:16 PM

#WorldHappinessIndex | 2024ലെ ലോക സന്തോഷ സൂചിക റിപ്പോർട്ട് നൽകുന്ന സന്ദേശം

മനുഷ്യ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്ന സന്തോഷങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഓരോ രാജ്യത്തിലെയും വിവിധ...

Read More >>
#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

Mar 20, 2024 07:42 AM

#ElectionConvention | വിവാദങ്ങൾക്ക് വഴി തുറക്കുമോ ? വടകരയിൽ സി കെ പിയും പത്മജ വേണുഗോപലും ഒരേ വേദിയിൽ

എൻ ഡി എ തെരഞ്ഞെടുപ്പ് പരിപാടിയിൽ സി കെ പി യെ ഒഴിവാക്കി പത്മജക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപണം...

Read More >>
#Women'sDay2024 | 2024-ലെ വനിതാദിനം;ചില ആഗോള വ്യാകുലതകൾ: മാർച്ച്‌ 8

Mar 7, 2024 04:46 PM

#Women'sDay2024 | 2024-ലെ വനിതാദിനം;ചില ആഗോള വ്യാകുലതകൾ: മാർച്ച്‌ 8

റിപ്പോർട്ടിലെ ചൂണ്ടിക്കാണിക്കൽ അധികാര സ്ഥാനങ്ങളിലേക്കും ജനാധിപത്യ പ്രക്രിയയിലേക്കും വനിതകളുടെ നിർബന്ധിത മുന്നേറ്റം അനിവാര്യമാണെന്ന്...

Read More >>
#CampusRagging | മൃഗീയതയുടെ കളരിയായി മാറുന്ന കലാശാല

Mar 4, 2024 09:22 PM

#CampusRagging | മൃഗീയതയുടെ കളരിയായി മാറുന്ന കലാശാല

കലാലയങ്ങളിലെ അക്രമ രാഷ്ട്രീയത്തിനെതിരേ ഇനിയും അതികർശനമായ നടപടികൾ എടുക്കുന്നില്ലെങ്കിൽ നമ്മുടെ തലമുറകളുടെ പഠനാന്തരീക്ഷമാണു...

Read More >>
#SignatureHistory | ഒപ്പിന്റെ ചരിത്രം എന്നാൽ സംസ്കാരത്തിന്റെ ചരിത്രം കൂടിയാണ് സ്റ്റീഫൺ ഗ്രീൻ ബ്ലാറ്റ്

Mar 2, 2024 08:29 PM

#SignatureHistory | ഒപ്പിന്റെ ചരിത്രം എന്നാൽ സംസ്കാരത്തിന്റെ ചരിത്രം കൂടിയാണ് സ്റ്റീഫൺ ഗ്രീൻ ബ്ലാറ്റ്

ചില പ്രമാണങ്ങൾ, രേഖകൾ, ആധാരങ്ങൾ എന്നിവയ്ക്ക് ഒപ്പ് നിർബന്ധമാക്കി. ഒപ്പിടുന്നവർ തന്റെ ഐഡന്റിറ്റി അധികാര സ്ഥാനങ്ങളിൽ കാണിച്ചു ബോധ്യപ്പെടുത്തണം,...

Read More >>
#Summerheat | ക​ത്തി​യി​റ​ങ്ങു​ന്ന പ​ക​ൽ​ച്ചൂ​ടി​ൽ വെന്തുരുകുന്നു; അതീവ ജാ​ഗ്ര​ത പാ​ലി​ക്കാം

Feb 24, 2024 04:27 PM

#Summerheat | ക​ത്തി​യി​റ​ങ്ങു​ന്ന പ​ക​ൽ​ച്ചൂ​ടി​ൽ വെന്തുരുകുന്നു; അതീവ ജാ​ഗ്ര​ത പാ​ലി​ക്കാം

ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഈ...

Read More >>
Top Stories