കൊച്ചി: ( www.truevisionnews.com ) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന യുവാവിന്റെ ബീജം എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതർ ഹൈക്കോടതിയിൽ അറിയിച്ചു.
ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണിത്. ജസ്റ്റിസ് വി.ജി. അരുൺ ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. യുവാവ് ഇപ്പോഴും വെന്റിലേറ്ററിലാണ്.
എറണാകുളം സ്വദേശിയായ യുവാവിന് ഓഗസ്റ്റ് നാലിന് രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യവേ എതിരേ വന്ന കാറിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടനില തരണം ചെയ്യാനുള്ള സാധ്യത വിരളമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് തനിക്ക് ഭർത്താവിൽനിന്ന് കുട്ടി വേണമെന്നും അതിനായി ബീജം എടുക്കണമെന്നുമുള്ള ആവശ്യം 34-കാരിയായ യുവതി ഉന്നയിച്ചത്.
ഇക്കാര്യത്തിൽ നിയമപരമായ തടസ്സം ഉള്ളതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.
#She #wants #child #her #husband #will #save #sperm #youngman #who #seriously #injured #car #accident #petition #wife #changed