പുൽപ്പള്ളി : (truevisionnews.com) ഈഴവ സമുദായത്തിന്റെ സമ്പൂർണ്ണ സെൻസസ് നടത്തുവാൻ എസ്എൻഡിപി സംരക്ഷണസമിതി മുന്നോട്ടുവരുമെന്ന് സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് എസ് ചന്ദ്രസേനൻ പറഞ്ഞു.
എസ്എൻഡിപി സംരക്ഷണ സമിതിയുടെ വയനാട് ജില്ലാ സമ്മേളനം പുൽപ്പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി യോഗത്തിന്റെ സംഘടനാസംവിധാനം തകർത്ത് നിയമപരമായ യാതൊരു രേഖകളും കമ്പനി രജിസ്ട്രാർക്ക് നൽകാത്ത യോഗം ഭാരവാഹികളും ഡയറക്ടർ ബോർഡ് മെമ്പർമാരും യോഗ ഭരണത്തിൽ നിന്ന് ഉടൻ പുറത്താകും.
എസ് എൻ ട്രസ്റ്റിന്റെ സമ്പത്ത് കൊള്ളയടിച്ച് തന്റെ സ്വകാര്യ ആസ്തി വർധിപ്പിക്കുന്ന ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും എസ് എൻ ട്രസ്റ്റിൽ നിന്നും പുറത്താക്കുന്ന നിയമനടപടികളുമായി എസ്എൻഡിപി സംരക്ഷണ സമിതി മുന്നോട്ടുപോവുകയാണ്.
എസ്എൻഡിപി യോഗത്തിന്റെ ഭരണം സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക ബോധവുമുള്ള മഹാരഥന്മാർ നടത്തിവന്നിരുന്നതാണ്.
എന്നാൽ കഴിഞ്ഞ ഇരുപത്തിയാറ് വർഷമായി വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടില്ലാത്ത ഒരുകൂട്ടം ആളുകൾ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ഇരുന്നുകൊണ്ട് എസ്എൻഡിപി യോഗത്തിന്റെ സാംസ്കാരിക നിലവാരവും അഭിമാന ബോധവും സംവരണ അവകാശവും അട്ടിമറിച്ചിരിക്കുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും ബാങ്ക് കൊള്ളയുമാണ് എസ്എൻഡിപി യോഗം നടത്തിയ മൈക്രോഫിനാൻസ് പദ്ധതിയിൽ അരങ്ങേറിയത്. മൈക്രോഫിനാൻസ് ബാങ്ക് കൊള്ള സമഗ്രമായ അന്വേഷണം നടത്തുവാൻ എസ്എൻഡിപി സംരക്ഷണസമിതി നിയമനടപടി സ്വീകരിക്കുമെന്നും അഡ്വക്കേറ്റ് ചന്ദ്രസേനൻ പറഞ്ഞു.
ജില്ലാ ചെയർമാൻ ജൈജുലാൽ സ്തുതിക്കാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് ചെയർമാൻ പി എസ് രാജീവ് ജനറൽ സെക്രട്ടറി എം വി പരമേശ്വരൻ ട്രഷറർ പ്രേംചന്ദ്രൻ സംസ്ഥാന സമിതി അംഗങ്ങളായ പ്രൊഫസർ എം വി രാജൻ രാജേന്ദ്രൻ ചേർത്തല ശശാങ്കൻ നിലമ്പൂർ, ജില്ലാ സെക്രട്ടറി കെ ആർ ഗോപി ട്രഷറർ ശ്രീനിവാസൻ പുന്നത്താനത്ത് ജില്ലാ ഭാരവാഹികളായ പി ബി മോഹനൻ രാജമ്മ സുരേന്ദ്രൻ പി കെ രാജൻ പൊരിയാനിയിൽ ശിവരാമൻ പാറക്കുഴി എന്നിവർ സംസാരിച്ചു.
#complete #castecensus #Ezhavacommunity #carriedout #SNDP #ProtectionCommittee