വയനാട്: (truevisionnews.com) തേറ്റമലയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി .
വൃദ്ധയുടെ സ്വർണ്ണാഭരണം കൈക്കലാക്കാൻ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് . അയൽവാസിയായ യുവാവ് അറസ്റ്റിൽ .
വെള്ളമുണ്ടക്കടുത്ത് ടെസ്റ്റൈൽസ് കട നടത്തുന്ന ഹക്കിം (38) ആണ് അറസ്റ്റിലായത് .കൊല്ലപ്പെട്ട കുഞ്ഞാമിയുടെ കാണാതായ സ്വർണ്ണം വെള്ളമുണ്ട ഇസാഫ് ബാങ്കിൽ പണയം വെച്ചതായി പ്രതി സമ്മതിച്ചു .
തുടർന്ന് പൊലീസ് പ്രതിയുമായി ഇസാഫ് ബാങ്കിലെത്തി തെളിവെടുപ്പ് നടത്തി. ഇയാൾ വെള്ളമുണ്ട ഇസാഫ് ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങൾ അല്പസമയം മുൻപ് കണ്ടെടുത്തു .
75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
ഇവരെ കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിലാണ് ഉപയോഗ ശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തുന്നത്. കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു .
തേറ്റമലയിലെ മകളുടെ വീട്ടിലാണ് കുഞ്ഞാമി താമസിക്കുന്നത്. മകളുടെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നപ്പോഴാണ് കാണാനില്ലെന്ന വിവരം അറിയുന്നത്.
#kunjaminamurder #incident #killing #elderly #woman #throwing #her #well #accused #arrested #gold #jewelery #found #wayanad