കോട്ടയം: (truevisionnews.com) മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു .
പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.15തോടെയായിരുന്നു അപകടമുണ്ടായത്.
കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
#bike #tanker #lorry #collided #tragic #end #biker