#ThiruvanchoorRadhakrishnan | ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി തുടരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

#ThiruvanchoorRadhakrishnan | ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി തുടരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
Sep 5, 2024 12:21 PM | By VIPIN P V

കോട്ടയം: (truevisionnews.com) കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി മുൻ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണൻ.

കേരള ഗവർണറായി ആരിഫ് മുഹമ്മദ്‌ ഖാന് തുടരണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കിയത്.

എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തിൽ തന്നെ ഗവര്‍ണറായി വരട്ടെയന്ന് ആശംസിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പരാമര്‍ശം.

വീണ്ടും കേരള ജനതയ്ക്ക് മുന്നിൽ ഒരു ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നില്‍ക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണെന്നും പ്രസംഗത്തിൽ തിരുവഞ്ചൂര്‍ പറഞ്ഞു.

കോട്ടയത്ത് ഗവർണർ കൂടി പങ്കെടുത്ത പരിപാടിയിൽ ആണ് തിരുവഞ്ചൂരിന്‍റെ പ്രസംഗം.കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും.

ഇതിനിടെയാണ് ഇന്നലെ നടന്ന പരിപാടിക്കിടെ തിരുവഞ്ചൂരിന്‍റെ ഗവര്‍ണറെ പുകഴ്ത്തിയുള്ള പരാമര്‍ശം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് കടന്നുപോകുന്നതിനിടെയും പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയുമാണ് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണറെ പുക്ഴത്തി രംഗത്തെത്തുന്നത്.

അതേസമയം, പ്രസംഗം വിമര്‍ശനത്തിനിടയാക്കിയതോടെ വിശദീകരണവുമായി തിരുവഞ്ചൂര്‍ രംഗത്തെത്തി. ഗവർണർ പങ്കെടുത്ത യോഗത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

അദ്ദേഹം ചെയ്ത കാര്യങ്ങളിൽ കുറെയേറെ ശരികൾ ഉണ്ട്. ഒപ്പം യോജിക്കാൻ കഴിയാത്ത കാര്യങ്ങളുണ്ട്. ഭരണപരമായ ആധിപത്യം ഉണ്ടാക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കണം. ഗവർണറുടെ പോസിറ്റീവ് കാര്യങ്ങളെ സ്വാഗതം ചെയ്യുകയാണ്.

യോജിക്കാൻ കഴിയാത്ത കാര്യങ്ങളോട് വിയോജിപ്പ് അപ്പപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്. ഗവർണർ തുടരുന്നു എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

#ThiruvanchoorRadhakrishnan #ArifMohammadKhan #continue #Governor

Next TV

Related Stories
#Beaten | പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽനിന്ന് മദ്യം വാങ്ങി പൊലീസുകാർ; ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം

Sep 14, 2024 01:47 PM

#Beaten | പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽനിന്ന് മദ്യം വാങ്ങി പൊലീസുകാർ; ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം

പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞായിരുന്നു ആക്രമണം. അന്വേഷണത്തിൽ ഇവർ പൊലീസുകാരാണെന്നു...

Read More >>
#flightdelayed | കണ്ണൂർ-ദുബായ് വിമാനം വൈകി; യാത്രക്കാർ പ്രതിഷേധിച്ചു

Sep 14, 2024 01:40 PM

#flightdelayed | കണ്ണൂർ-ദുബായ് വിമാനം വൈകി; യാത്രക്കാർ പ്രതിഷേധിച്ചു

യാത്രക്കാർക്ക് ബോർഡിങ്ങ് പാസ് നൽകിയ ശേഷമാണ് വിമാനം വൈകുമെന്ന്...

Read More >>
#Pocso | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന് 26 വര്‍ഷം കഠിനതടവ്

Sep 14, 2024 01:40 PM

#Pocso | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന് 26 വര്‍ഷം കഠിനതടവ്

ഏനാത്ത് എസ്.എച്ച്.ഒ. പി.എസ്. സുജിത്താണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.സ്മിതാ ജോണ്‍...

Read More >>
#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

Sep 14, 2024 01:18 PM

#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

എല്ലാ കാർഡുകൾക്കും ചെമ്പാവരി ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ...

Read More >>
#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

Sep 14, 2024 01:12 PM

#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

വ്യാ​ഴാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​ർ പ​ട്ട​രു​മു​ക്ക് പ​ള്ളി​ക്ക​ടു​ത്ത്നി​ന്ന് 11 കെ.​വി ലൈ​നി​ന്‍റെ അ​ണ്ട​ർ...

Read More >>
Top Stories