#accident | കോഴിക്കോട് മീൻ ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുകയറി അപകടം; ഡ്രൈവർക്ക് പരിക്ക്

#accident |  കോഴിക്കോട് മീൻ ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുകയറി അപകടം; ഡ്രൈവർക്ക് പരിക്ക്
Sep 5, 2024 12:01 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) മുക്കത്ത് ലോറി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് അപകടം. അപകടത്തിൽ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.30ഓടെ എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യമുഴിയിലാണ് അപകടമുണ്ടായത്.

കൊണ്ടോട്ടിയില്‍ നിന്ന് താമരശ്ശേരിയിലേക്ക് മീനുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രൈവര്‍ക്ക് കാലിനാണ് പരിക്കേറ്റത്.

ലോറി നിയന്ത്രണം വിട്ട് ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച വൈദ്യുതി തൂണുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

മുക്കം അഗ്നിരക്ഷാ സേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

#Kozhikode #fish #lorry #crashes #into #transformer #accident #driver #was #injured

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories