മംഗളൂരു: (truevisionnews.com) മതംമാറ്റത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ പി.ജി വിദ്യാർഥി അറസ്റ്റിൽ .
വിവാഹം നടക്കണമെങ്കിൽ മതം മാറണമെന്ന ഉപാധി വെച്ചെന്ന പെൺകുട്ടിയുടെ പരാതിയിലാണ് മെഡിക്കൽ പി.ജി വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി സ്വദേശി മുഹമ്മദ് ദാനിഷ് ഖാനാണ് (27) മണിപ്പാലിൽ അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥിനി ഉഡുപ്പി വനിത പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു. ഹിന്ദുത്വത്തിനെതിരെ ദാനിഷ് മോശം പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറഞ്ഞു.
#PG #student #arrested #woman's #complaint #change #religion #marriage #take #place