#accident | വീടണയാന്‍ മിനുട്ടുകള്‍ മാത്രം; നോവായി ഷിജിലിന്റെ മരണം

#accident |  വീടണയാന്‍ മിനുട്ടുകള്‍ മാത്രം; നോവായി ഷിജിലിന്റെ മരണം
Sep 5, 2024 06:35 AM | By Athira V

ന്യൂമാഹി ( കോഴിക്കോട് ) : ( www.truevisionnews.com ) വീട്ടിലെത്താൻ ഏതാനും ദൂരം ബാക്കിയിരിക്കെയാണ് ന്യൂമാഹി കളത്തിൽ ഹൗസിൽ ഷിജിലിനെ (40) മരണം അപകടത്തിന്റെ രൂപത്തിൽ തട്ടിയെടുത്തത്.

അമേരിക്കയിൽ നിന്നു ഇന്നലെ പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ ന്യൂമാഹിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടകര ദേശീയപാതയിൽ മുക്കാളിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

അപകടത്തിൽ ദൂരേക്ക് തെറിച്ചുവീണ ഷിജിലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.

പരേതനായ കുന്നുമ്മൽ രത്നാകരന്റെയും പ്രസന്ന കളത്തിലിന്റെയും മകനാണ്. ഭാര്യ: ശീതൾ. മക്കൾ: പ്രഷിൽ, വിപിൻ.

ഷിജിലിനൊപ്പം മരണമടഞ്ഞ ജുബിൻ പാറാൽ (38) കോൺഗ്രസ് കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് മുൻ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റും കാർഡ്രൈവറുമായ ജുബിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഷിജിലിനെ കൂട്ടി നാട്ടിലേക്ക് തിരിച്ചത്.

ഈ യാത്ര ഇരുവരുടേയും അന്ത്യയാത്രയായി. മൃതദേഹം ബുധനാഴ്ച വൈകുന്നേരം പാറാൽ ടൗണിൽ പൊതുദർശനത്തിന് ശേഷം കോമത്ത് വീട്ടുവളപ്പിൽ സംസാരിച്ചു.

ഒരേ ദിശയിലെത്തിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്നിരുന്നു.

കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

#car #accudent #vatakara #mukkali

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories










Entertainment News