കാഞ്ഞങ്ങാട് : ( www.truevisionnews.com )എഴുത്തുകാരൻ ത്യാഗരാജൻ ചാളക്കടവ് സ്‌മാരക പ്രഥമ കഥാ പുരസ്‌കാരത്തിന് ഷാഹിന ഇ കെ യുടെ സ്വപ്‌നങ്ങളുടെ പുസ്‌തകം കൃതിക്ക് സമ്മാനിക്കുമെന്ന് സ്‌മാരകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വപ്‌നങ്ങളുടെ പുസ്‌തകം, കശീർ കല്ല്, സൂഫിയാൻ, കൃഷ്‌ണ ചുര ക്രിസാന്ത് ഫെർണാണ്ടസിന് സെറീനയോട് പറയാനുള്ളത്. എന്നി നാലുകഥകളടിങ്ങിയ കൃതിയാണിത്.
അകാലത്തിൽ പൊലിഞ്ഞ കഥാകൃത്ത് ത്യാഗരാജന്റെ സഹപാഠികളായവരുടെ കൂട്ടായ്‌മയായ ചങ്ങാതികൂട്ടമാണ് പുരസ്കാരം എർപ്പെടുത്തിയത്. 10000 രൂപയും ശിൽപവുമടങ്ങിയ അവാർഡ് നവബറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും ഡോ കെ വി സജീവൻ, ഡോ റഫീഖ് അഹമ്മദ്, പി കൃഷ്‌ണദാസ് എന്നിവരായിരുന്നി ജൂറിഅംഗങ്ങൾ.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനിയും ഹയർ സെക്കന്ററി അദ്ധ്യാപികയുമായ ഷാഹിനക്ക് 2015ൽ ഇടശേരി അവാർഡ് മുതുകുളം പാർവ്വതിയമ്മ പുരസ്ക്കാരം ഗൃഹലക്ഷ്മി കഥാ പുരസ്ക്കാരഅവനീബാല കഥാ പുരസ്ക്കാരം കടത്തനാട്ട് മാധവിയമ്മ കവിതാ പുരസ്ക്കാരം ടി വി കൊച്ചുബാവ കഥാപുരസ്കാരംഅങ്കണം അവാർഡ് അറ്റ്ലസ് - കൈരളി കഥാ പുരസ്ക്കാരംഎന്നിവ ലഭിച്ചിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ ചങ്ങാതികൂട്ടം ഭാരവാഹികളായ ശശിന്ദ്രൻമടിക്കൈ, വി വി ശ്രീജിത്ത്, കെ എം ശ്രീവിദ്യ, പി തങ്കമണി ,എം രാജിവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
#Thyagarajan #Chalakadav #Memorial #First #Story #Award #ShahinaEK