അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്

അന്തർ ദേശീയ ഗുണനിലവാരം; പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സോഫ്റ്റ് ലോഞ്ച് 4 ന്
Advertisement
Jan 29, 2022 01:20 PM | By Vyshnavy Rajan

വടകര : ആധുനീക വൈദ്യശാസത്ര മേഖലയിൽ അന്തർ ദേശീയ ഗുണനിലവാരത്തൊടെ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പിറവിയെടുക്കുന്നു. മൾട്ടി-സൂപ്പർ സെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ സോഫ്റ്റ് ലോഞ്ച് ഫെബ്രുവരി 4 ന് നടക്കും.

ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കടത്തനാടിന്റെ സിരാകേന്ദ്രമായ വടകരയിൽ അന്തർ ദേശീയ ഗുണനിലവാരത്തിലുള്ള ഒരു മെഡിക്കൽ കെയർ സെന്റർ ഉണ്ടാവണമെന്ന് പലരും ആഗ്രഹിച്ചിരുന്നു.


ആക്സിഡന്റെ അത്യാസന്ന രോഗാവസ്ഥാ സംഭവിച്ചാൽ മണിക്കൂറുകൾ താണ്ടി കോഴിക്കോട് എത്തുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടു പോവുന്ന ദയനീയ അവസ്ഥയായിരുന്നു പലരെയും ഇങ്ങനെ ചിന്തിക്കായി പരിപ്പിച്ചത്. പ്രവാസി വ്യവസായിയും പാർക്കോ ഗ്രൂപ്പ് ചെയർമാനും ആയിരുന്ന മനുഷ്യ സ്നേഹി അന്തരിച്ച പി. എ റഹ്മാൻ ആ ജീവകാരുണ്യ ദൗത്യം ഏറ്റെടുക്കാൻ തീരുമാനിക്കുന്നു.

ഏറ്റവും ചുരുങ്ങിയ ചെലവിൽ മലബാറുകാർക്ക് ഏറ്റവും മികച്ച ആതുര ശുശ്രൂഷ അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം മനുഷ്യ സ്നേഹം ആയിരിക്കും അതിന്റെ മുഖമുദ്ര.


വടകര ബൈപാസിൽ ദേശീയ പാതയുടെ തൊട്ടു മുന്നിൽ നാല് ടവറുകളിലായി അഭിമാനപൂർവ്വം ശിരസ്സുയർത്തി നിൽക്കുന്ന പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പിറവി അങ്ങിനെ ആയിരുന്നു റഹ്മാൻ സാഹിബിന്റെ അപ്രതീക്ഷിത ദേഹ വിയോഗത്തിന് ശേഷം സഹോദരൻ പി.പി. അബൂബക്കർ ജേഷന്റെ സ്വപ്ന സാഫല്യം തന്റെ ജീവിത വ്രതമായി സ്വീകരിച്ചു.

പാർക്കോ ഗ്രൂപ്പിന്റെ ചെയർമാനായി സ്ഥാനമേറ്റ് അബൂബക്കറിന്റെ സഹ പ്രവർത്തകരുടെയും ആത്മ സമർപ്പണത്തിൽ ഹോസ്പിറ്റൽ സമുച്ചയം പൂർണതയിലേക്ക് വരുന്നത്. കഴിവും പ്രാപ്തിയിയും തെളിയിച്ച പ്രഗത്ഭ ഡോക്ടർമാരുടെ നിരയെ ആരംഭ ഘട്ടത്തിൽ തന്നെ അണിനിരത്താൻ പാർക്കോ ഹോസ്പിറ്റലിന് കഴിയുന്നു.


മെഡിസിൻ, സർജറി ഗൈനക്ക് പീഡിയാട്രിക്സ് ഓർത്തോ വിഭാഗങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കാർഡിയോളജി, യൂറോളജി, നെഫ്രോളജി ഡിപ്പാർട്മെന്റുകൾ ഉടനെ പ്രവർത്തന സജ്ജമാകും. കാർഡിയോളജി, ഓർത്തോ,ഗൈനക്കോളജി (മദർ & പൈൽഡ് വിഭാഗങ്ങൾ ഉൾച്ചേർത്തു സെന്റർ ഓഫ് എക്സലൻസ് ആയി ഹോസ്പിറ്റലിനെ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നു വരികയാണ്.

ആക്സിഡന്റ് & എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം ഹോസ്പിറ്റലിന്റെ മുഖ്യ സമാശ്വാസ കേന്ദ്രമായിരിക്കും. പരിക്കേൽക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എല്ലാ വിഭാഗങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള സ്റ്റെബിലൈസ് സെക്ഷനും തുടർന്ന് ICU വിലേക്കു മാറ്റാൻ ഉള്ള സംവിധാനവും ഒരുക്കുന്നുണ്ട്.


പക്ഷാഘാതം സംഭവിക്കുന്നവർക്ക് ഗോൾഡൻ അവറിൽ സ്ട്രോക്ക് കെയർ മാനേജ്മന്റ് ഒരുക്കുന്നു. എന്നത് പാർക്കോയുടെ മറ്റൊരു പ്രത്യേകത. അത്യാധുനിക രീതിയിലുള്ള CT, MRI സ്കാനറുകൾ CATH LAB ലെവൽ 3 നവജാത ശിശു ICU നൂറ്റി മുപ്പത്തി രണ്ടു cu'ബെഡുകൾ, പതിനേഴു ഡയാലിസിസ് ബെഡുകൾ, അറുനൂറ്റി അമ്പത് ബെഡുകൾ എന്നിവ സജ്ജമാക്കുന്നുണ്ട്.

ICU വിനൊപ്പമുള്ള ഐസൊലേഷൻ വാർഡുകൾ സമീപ പ്രദേശത്തു എങ്ങുമില്ലാത്ത സമാശ്വാസ കേന്ദ്രമായി പാർക്കോയെ മാറ്റും. TERTIARY CARE ഹോസ്പിറ്റലിന് ആവശ്യമായ എല്ലാ വിഭാഗങ്ങളും എട്ടു മാസത്തിനകം പൂർത്തീകരിച്ചു 24×7 ട്രോമാ കെയർ ഹോസ്പിറ്റൽ ആയി പാർക്കോ മാറുന്നതോടെ വിപുലമായ രീതിയിൽ ഔപചാരിക ഉദ്ഘാടനം മാനേജ്മെന്റ് വിഭാവനം ചെയ്യുന്നു പാർക്കോയുടെ മെഡിസിൻ, സർജറി നക്ക് പീഡിയാട്രിക്സ്, ഓർത്തോ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. 2022 ഫെബ്രുവരി 4 വെള്ളിയാഴ്ച 4 മണിക്ക് പാർക്കോയുടെ സോഫ്റ്റ് ലോഞ്ചിങ് നടക്കും.


വടകരയിൽ തലമുറകൾക്കു കരുണയും കരുതലും ആയി സമർപ്പിക്കുന്ന പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് നാടിൻ്റെ പൂർണ്ണ പിന്തുണയും സഹകരണവും മാനേജ്മെൻ്റ് അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ പാർക്കോ ഗ്രൂപ്പ് ചെയർമാൻ & മാനേജിങ് ഡയറക്ടർ പി പി അബൂബക്കർ,എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ദിൽഷാദ് ബാബു, മെഡിക്കൽ ഡയറക്ടർ ഡോ. നസീർ ,ഡോ. നൗഷിദനി തുടങ്ങിയവർ പങ്കെടുത്തു.

International quality; At the Parco Institute of Medical Sciences Soft Launch 4

Next TV

Related Stories
കോഴിക്കോട് ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Jun 9, 2022 06:01 PM

കോഴിക്കോട് ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു...

Read More >>
യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

Mar 2, 2022 09:39 PM

യുഎൽസിസിഎസ് ക്രഷർ യൂണിറ്റിനു സർക്കാരിന്റെ സുരക്ഷാപുരസ്ക്കാരം

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോഴിക്കോട് തോട്ടുമുക്കം കൊടിയത്തൂരിലെ സ്റ്റോൺ ക്രഷർ യൂണിറ്റിന് സംസ്ഥാനത്തെ ഏറ്റവും...

Read More >>
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

Jan 31, 2022 04:31 PM

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍ നിര്യതനായി

കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ചെന്നൈയില്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

Jan 27, 2022 06:25 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

കോഴിക്കോട് ജില്ലയില്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

Jan 26, 2022 06:34 PM

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 4,196 രോഗികള്‍

കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം... ഇന്ന് 4,196 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More >>
കോഴിക്കോട് ജില്ലയില്‍ ഇന്ന്  4,016 പേര്‍ക്ക് കോവിഡ്

Jan 20, 2022 07:01 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...

Read More >>
Top Stories