നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു. ഉദ്യാഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. ഹൈകോടതിയിൽ ഇന്ന് കേസ് വന്നതിന് ശേഷമാണ് ചോദ്യം ചെയ്യൽ നടപടിയിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങിയത്.
കേസിൽ പൾസർ സുനിക്കെതിരായ വല്ല നീക്കവും നടന്നിട്ടണ്ടോ എന്നും എന്തുകൊണ്ടാണ് ദിലീപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിലപാട് ഉണ്ടായത് എന്നും പരിശോധിക്കും.
പൾസർ സുനിയെ അടക്കം ചോദ്യം ചെയ്യേണ്ടി വരുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും പൾസർ സുനിയെ ചോദ്യം ചെയ്തു, ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഇയാളും സമ്മതിച്ചതായി വിവരങ്ങൾ.
Pulsar Suni, the main accused in the case of attacking the actress, has been questioned