കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19
Jan 28, 2022 05:58 PM | By Vyshnavy Rajan

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,83,824 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,72,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

1629 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,33,447 കോവിഡ് കേസുകളില്‍, 3.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 258 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,786 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 227 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 50,295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3485 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 530 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 6921, കൊല്ലം 581, പത്തനംതിട്ട 770, ആലപ്പുഴ 1907, കോട്ടയം 3290, ഇടുക്കി 853, എറണാകുളം 450, തൃശൂര്‍ 4033, പാലക്കാട് 2258, മലപ്പുറം 2130, കോഴിക്കോട് 4135, വയനാട് 799, കണ്ണൂര്‍ 2015, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,33,447 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,94,185 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,67,95,319), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,24,07,007) നല്‍കി.

· 15 മുതല്‍ 17 വയസുവരെയുള്ള ആകെ 70 ശതമാനം (10,62,186) കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. · ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,23,058)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 54,537 പുതിയ രോഗികളില്‍ 47,645 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2484 പേര്‍ ഒരു ഡോസ് വാക്‌സിനും 33,239 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 11,922 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ജനുവരി 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 2,70,156 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,31,523 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 71 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 110%, 107%, 107%, 57%, 54% 159% വര്‍ധിച്ചിട്ടുണ്ട്.

covid-19 for 54,537 people in Kerala

Next TV

Related Stories
#LokSabhaelection  |ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ

Apr 24, 2024 05:23 PM

#LokSabhaelection |ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ്...

Read More >>
#accident |റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ

Apr 24, 2024 04:55 PM

#accident |റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ

ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ്...

Read More >>
#unknownnoise  | വീടിന്റെ ടെറസിൽ അജ്ഞാതശബ്ദവും കമ്പനവും; വിറങ്ങലിച്ച് വീട്ടുകാർ

Apr 24, 2024 04:51 PM

#unknownnoise | വീടിന്റെ ടെറസിൽ അജ്ഞാതശബ്ദവും കമ്പനവും; വിറങ്ങലിച്ച് വീട്ടുകാർ

ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ രാ​ത്രി​വി​ള​ക്കു​ക​ൾ കെ​ടു​ത്താ​ൽ 9.30ന് ​ശേ​ഷം ഒ​റ്റ​ത്ത​വ​ണ​യാ​ണ് ശ​ബ്ദം കേ​ട്ടി​രു​ന്ന​തെ​ങ്കി​ൽ ക്ര​മേ​ണ ഇ​ത്...

Read More >>
#ShafiParambil |രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്ത്, യുഡിഎഫ് ആത്മവിശ്വാസം ഇരട്ടിച്ചു - ഷാഫി പറമ്പില്‍

Apr 24, 2024 04:33 PM

#ShafiParambil |രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള വിധിയെഴുത്ത്, യുഡിഎഫ് ആത്മവിശ്വാസം ഇരട്ടിച്ചു - ഷാഫി പറമ്പില്‍

രാഹുല്‍ ഗാന്ധിയുടെ പ്രാധാന്യം തിരിച്ചറിയേണ്ടത് ഇവിടെയാണ്. ഭരണവിരുദ്ധ വികാരം ഉച്ചസ്ഥായിയിലാണ് ....

Read More >>
#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം

Apr 24, 2024 04:33 PM

#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം

മലപ്പുറം കുന്നുമ്മലിലാണ് പൊലീസും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തമ്മിൽ...

Read More >>
#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ -  രമേശ് ചെന്നിത്തല

Apr 24, 2024 04:27 PM

#RameshChennithala | ’20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും, കേരളത്തിൽ യുഡിഎഫ് തരം​ഗ​ സാധ്യത’ - രമേശ് ചെന്നിത്തല

ഭരണഘ‍‌ടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് മോദി ഇപ്പോഴും മതവിദ്വേഷ പ്രസം​ഗം തുടരുകയാണ്....

Read More >>
Top Stories