#fleafever | വീണ്ടും ചെള്ളുപനി ബാധിച്ച് മരണം; വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കല്ലേ, നിസ്സാരമല്ല രോ​ഗം

#fleafever |  വീണ്ടും ചെള്ളുപനി ബാധിച്ച് മരണം; വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കല്ലേ, നിസ്സാരമല്ല രോ​ഗം
Aug 25, 2024 12:11 PM | By Athira V

കണ്ണൂർ: ( www.truevisionnews.com ) കൊതുക് പരത്തുന്ന പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ പാടുപെടുന്നതിനിടെ കണ്ണൂരിൽ ചെള്ള് പനിയുമെത്തി. ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന പുരളിമലക്കടുത്തെ മധ്യവയസ്കൻ ശനിയാഴ്ച മരിച്ചു.

രോഗം സങ്കീർണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇയാള്‍ ചികിത്സ തേടിയത്.

നിസ്സാരമായി കാണേണ്ടതല്ല ഈ രോഗം. തുടക്കത്തിൽതന്നെ കണ്ടെത്തി ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കിൽ അസുഖം ഗുരുതരമായി മരണത്തിന് കാരണമാകാം.

ഒറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്). എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിൽനിന്നാണ് പൊതുവേ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്.

മൃഗങ്ങളിൽനിന്ന് നേരിട്ടല്ല രോഗാണുക്കൾ മനുഷ്യരിലെത്തുന്നത്. മൃഗങ്ങളുടെ ശരീരത്തിൽ കാണുന്ന ചെള്ള് വർഗത്തിൽപ്പെട്ട ജീവികളുടെ ലാർവൽ ദശയായ ചിഗ്ഗർ മൈറ്റുകൾ കടിക്കുന്നത് വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് ഇത് പടരില്ല. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുനിന്ന്‌ ബാക്ടീരിയ രക്തത്തിലേക്ക്‌ കടന്ന് പെരുകുന്നു. ലാർവൽ മൈറ്റ് കടിച്ചാൽ രണ്ടാഴ്ചക്കകം രോഗലക്ഷണം ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു.

വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കല്ലേ

ചെള്ളുപനി പ്രതിരോധിക്കുന്നതിനായി എലിനശീകരണ പ്രവർത്തനങ്ങൾ ചെയ്യണം. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായരീതിയിൽ സംസ്കരിക്കണം. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക. വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്ന മൈറ്റുകൾ ശരീരത്തിലെത്താം.

ജോലിക്കായി പുല്ലിലും മറ്റും ഇറങ്ങുമ്പോൾ ശരീരം മൂടുന്ന വസ്ത്രങ്ങൾ, വ്യക്തിഗത സുരക്ഷാമാർഗങ്ങൾ (ഗംബൂട്ട്, കാലുറ) എന്നിവ ധരിക്കുക. മൈറ്റ്കളുടെ സാന്നിധ്യം സംശയിക്കുന്നെങ്കിൽ കടിയേൽക്കാതിരിക്കാൻ സഹായിക്കുന്ന ലേപനങ്ങൾ ശരീരത്തിൽ പുരട്ടുക. കുഞ്ഞുങ്ങൾ മണ്ണിൽ കളിച്ചാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

എന്താണ് ചെള്ളുപനി?

ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ലക്ഷണങ്ങൾ

ചിഗ്ഗർ മൈറ്റ് കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാർ) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകൾ കാണാറ്.

വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണതകളുണ്ടാകാറുണ്ട്. അതിനാൽ രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസേവനം തേടേണ്ടതാണ്.

രോഗനിർണയം

സ്‌ക്രബ് ടൈഫസിന് ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറമെയുള്ള എസ്‌കാർ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയിൽ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാൽ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.

രോഗ പ്രതിരോധനിയന്ത്രണ മാർഗങ്ങൾ

സ്‌ക്രബ് ടൈഫസ് പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. ഇതിനായി രോഗം സ്ഥിരീകരിച്ചാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങൾ

  • പുല്ലിൽ കളിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ശരീരം മൂടത്തക്കവിധമുള്ള വസ്ത്രം ധരിക്കണം.
  • പുൽ നാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. അതിനാൽ കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കണം.
  • എലി നശീകരണ പ്രവർത്തനങ്ങൾ, പുൽച്ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കൽ എന്നിവ പ്രധാനമാണ്.
  • ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കണം.
  • പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം നന്നായി തേച്ചുരച്ച് കഴുകണം. വസ്ത്രങ്ങളും കഴുകണം.
  • വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം ഒഴിവാക്കുക
  • രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയ്യുറയും കാലുറയും ധരിക്കുക.

#crub #typhus #death #kannur

Next TV

Related Stories
#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

Nov 29, 2024 03:45 PM

#DrPSarin | 'പദവികൾ അല്ല, ഉത്തരവാദിത്വം ആണ് താൻ ആസ്വദിക്കുന്നത്' - ഡോ. പി സരിൻ

കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് താൻ പാർട്ടിയിലേക്ക് വന്നതെന്നും ഇടതുപക്ഷമാണ് ശരിയെന്നും അതിൽ തന്നെ ഉറച്ച് നിൽകുമെന്നും സരിൻ...

Read More >>
#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

Nov 29, 2024 03:10 PM

#PhysicalFitnessTest | എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

മലപ്പുറം ജില്ലയിലെ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് ശരീരിക അളവെടുപ്പും കായികക്ഷമത...

Read More >>
#theft |  വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

Nov 29, 2024 03:00 PM

#theft | വൻ മോഷണം; ആളില്ലാത്തത് അറിഞ്ഞെത്തിയ കള്ളൻ? മോഷ്ടിച്ചത് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും

വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും...

Read More >>
#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

Nov 29, 2024 02:43 PM

#KozhikodeMedicalCollege | ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

ഒ പി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന...

Read More >>
Top Stories