---
title: "#sexualassault |  കണ്ണൂരിൽ 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി, രണ്ടുപേർക്കെതിരെ കേസ്"
english_title: "#17 #year #old #girl #sexually #assaulted #Kannur #threatened #copying #ude #pictures #case #filed #against #two #people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/230782/17-year-old-girl-sexually-assaulted-kannur-threatened-copying-ude-pictures-case-filed-against-two-people"
published_at: "2024-08-24T13:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c98f6d7c56b_posco.jpg"
keywords: []
---

# #sexualassault |  കണ്ണൂരിൽ 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണി, രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: ** 17കാരിയെ ക്രൂരലൈംഗിക പീഡിനത്തിനിരയാക്കിയതിനും, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനും കണ്ണൂരിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. പിലാത്തറ സ്വദേശി ഫയാസ്, ചെറുകുന്ന് സ്വദേശി യാസിം എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

## Article Content

**കണ്ണൂർ: ** 17കാരിയെ ക്രൂരലൈംഗിക പീഡിനത്തിനിരയാക്കിയതിനും, നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനും കണ്ണൂരിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. പിലാത്തറ സ്വദേശി ഫയാസ്, ചെറുകുന്ന് സ്വദേശി യാസിം എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

പയ്യന്നൂർ ഡി.വൈ.എസ്.പി വിനോദ്‌കുമാറിൻ്റെ നേതൃത്വത്തിൽ പെരിങ്ങോം സി.ഐ മെൽബിൻ, എസ്.ഐ കദീജ എന്നിവരാണ് കേസന്വേഷിക്കുന്നത്.

പെൺകുട്ടിയുമായി പരിചയപ്പെട്ട ഫയാസ് കഴിഞ്ഞ 16-ന് കണ്ണൂർ ബീച്ചിലെ ഒരു റിസോർട്ടിൽ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ഇതോടെ പെൺകുട്ടിയുടെ മാനസികനില തകർന്നു. ഇതേത്തുടർന്ന് വീട്ടുകാർ കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെയും, അതിന് മുമ്പ് നഗ്നചിത്രം പകർത്തി യാസിം ഭീഷണിപ്പെടുത്തിയതും പുറത്തുവന്നത്.

ഇൻസ്റ്റഗ്രാം വഴിയാണ് യാസിം പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് നിരന്തരം ചാറ്റിംഗ് നടത്തി പെൺകുട്ടിയുടെ നഗ്നചിത്രം ഇയാൾ പകർത്തുകയായിരുന്നു.

ഇതുപയോഗിച്ച് തന്റെ കൂടെ വരാൻ യാസിം പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി കൂടെപോകാൻ തയ്യാറായില്ല. അതിനിടയിലാണ് ക്രൂരപീഡനവും നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/230782/17-year-old-girl-sexually-assaulted-kannur-threatened-copying-ude-pictures-case-filed-against-two-people)